ADVERTISEMENT

തെന്നിന്ത്യൻ സുന്ദരി ഹൻസികയുടെ വില്ലനായി തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ് ശ്രീശാന്ത്. ആ (AAAH ), ജംബുലിംഗം എന്നീ സിനിമകൾ സംവിധാനം ചെയ്‌ത ഹരി-ഹരീഷ് ഇരട്ടകളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെ ആദ്യ 3ഡി ചിത്രമായ ആമ്പുലിയുടെ സംവിധായകരാണ് ഹരി ശങ്കറും ഹരീഷ് നാരായണും.

 

ഹാസ്യ നടൻ യോഗി ബാബുവിന് നായകനായി സ്ഥാനക്കയറ്റം നൽകി  ധർമ്മ പ്രഭു എന്ന സിനിമ നിർമിച്ച പി. രംഗനാഥനാണ് ചിത്രത്തിന്റെ നിർമാണം. ഡിസംബറിൽ ചിത്രീകരണം തുടങ്ങുന്ന സിനിമ ഹൊറർ കോമഡി ഗണത്തിൽ പെടുന്നു. 

 

അക്സർ 2 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ശ്രീശാന്ത് അഭിനയരംഗത്തെത്തുന്നത്. ടീം 5 എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com