ADVERTISEMENT

അസുരൻ സിനിമയിലെ മഞ്ജുവിന്റെ അഭിനയത്തെ പ്രശംസിച്ച് ഉലകനായകൻ കമൽഹാസൻ. കമൽഹാസൻ ചിത്രം കണ്ടെന്നും നല്ല വാക്കുകൾ പറഞ്ഞെന്നും മ‍ഞ്ജു സമൂഹമാധ്യമത്തിലൂടെ കുറിച്ചു. കമലിനൊപ്പം മകള്‍ ശ്രുതി ഹാസനും സിനിമ കാണാന്‍ എത്തിയിരുന്നു. ഇവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും മഞ്ജു പങ്കുവച്ചു. 

 

manju-warrier-kamal-hassan1
manju-warrier-kamal-hassan11

വെട്രിമാരന്‍ ഒരുക്കിയ ചിത്രത്തില്‍ ധനുഷാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായിരുന്നു അസുരൻ. ശിവസാമി എന്ന കര്‍ഷകനായി ധനുഷ് എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ പച്ചൈയമ്മാളിന്റെ വേഷത്തിലാണ് മഞ്ജു എത്തിയത്. ജാതി വിവേചനവും അരാജകത്വവും വാഴുന്ന നാട്ടിൽ കർഷക കുടുംബം നടത്തുന്ന പോരാട്ടമാണ് ചിത്രം പറയുന്നത്.

 

വി. ക്രിയേഷന്‍സിന്റെ ബാനറില്‍ എസ്. തനു ആണ് നിര്‍മാണം. ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, പവന്‍, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com