ADVERTISEMENT

‘എനിക്ക് ഈ തൃശൂർ വേണം....നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം... ഈ തൃശൂർ ഞാനിങ്ങെടുക്കുവാ...കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തൃശൂരിലെ ലോക്സഭ സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി പറഞ്ഞ ഈ വാക്കുകള്‍ ട്രോളുകളിൽ മാത്രമല്ല സിനിമയില്‍ വരെ തമാശയായി വന്നു. 

 

ഈ തൃശൂർ ഞാനിങ്ങിടുക്കുവാ, എനിക്ക് ഈ തൃശൂർ വേണം

ഇതേ തമാശ സുരേഷ് ഗോപിയോടു ചോദിച്ചാൽ എങ്ങനെയിരിക്കും. അങ്ങനെയൊരു രസകരമായ നിമിഷം കഴിഞ്ഞ ദിവസം നടന്നു. സുരേഷ് ഗോപി എംപിയോടു ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഓർമയിലൊരു കുസൃതിച്ചോദ്യം. സന്ദർശനത്തിനുശേഷം തിരികെ ഇറങ്ങുമ്പോൾ മുന്നിൽ വന്നു പെട്ട സ്‌കൂൾ വിദ്യാർഥിയുടേതായിരുന്നു ചോദ്യം. എറണാകുളം അങ്ങെടുക്കുവോ? ഉടൻ വന്നു താരത്തിന്റെ മറുപടി: ‘എറണാകുളം മാത്രമല്ല, കേരളം മുഴുവൻ ഞങ്ങൾ ഇങ്ങെടുക്കുവാ.’

'ഇത് ഭരണത്തിന്റെ വിലയിരുത്തലാകില്ല'; പിണറായിയെ തള്ളി സുരേഷ് ഗോപി

 

എൻഡിഎ സ്‌ഥാനാർഥി സി.ജി. രാജഗോപാലിന്റെ പ്രചാരണത്തിനായി എത്തിയ താരം നാടും നഗരവും ഇളക്കി മറിച്ചു. നികത്തിൽ കോളനി സന്ദർശനത്തിലൂടെയാണ് സുരേഷ് ഗോപി പ്രചാരണ പരിപാടികൾ ആരംഭിച്ചത്. തുടർന്നു തേവര കോളജിലെത്തി പ്രിൻസിപ്പൽ ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, അധ്യാപകർ, വിദ്യാർഥികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

 

അതിനിടെ വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ്. സുരേഷിന് വേണ്ടി താരം നടത്തിയ പ്രസ്തവാന വിവാദമായി. രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങള്‍ പശുവിന്റെ പേരില്‍ അല്ലെന്നും പെണ്ണ് കേസിന്റെ പേരിലാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. 'ഉത്തരേന്ത്യയില്‍ വ്യാപകമായി ദളിതരെ കൊലപ്പെടുത്തുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ്. സത്യത്തില്‍ പശുവിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്നുവെന്നു പറയുന്നതു ശുദ്ധ അസംബന്ധമാണ്. കൊലകള്‍ എല്ലാം നടക്കുന്നതു പെണ്ണുകേസിന്റെ പേരിലാണ്.' സുരേഷ് ഗോപി പറയുന്നു.

 

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയതിന്റെ പേരില്‍ ആദ്യഘട്ടത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംഭവത്തിലും താരം അഭിപ്രായപ്രകടനം നടത്തി. ബിഹാറില്‍ ചിലര്‍ക്കെതിരെ കേസെടുത്തതില്‍ കേരളത്തിലുള്ളവര്‍ക്ക് അകാരണമായ പ്രശ്നങ്ങളാണെന്നാണ് താരം പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com