മകളുടെ നേട്ടം ആസ്വദിച്ച് പൂർണിമ; ഏഷ്യാവിഷൻ അവാർഡ് വിഡിയോ

asiavision-2019-award-night-video
SHARE

ഏഷ്യാവിഷൻ മൂവി അവാര്‍ഡ് 2019 വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ബോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങിയ സിനിമാ ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങൾ ഒന്നടങ്കം പങ്കെടുത്ത വർണാഭമായ ചടങ്ങായിരുന്നു ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഏഷ്യാവിഷൻ മൂവി അവാർഡ്സ്. 2018 ൽ റിലീസ് ചെയ്ത സിനിമകളിൽ നിന്നായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്.

Asiavision Movie Awards 2019 - Part 1

പുരസ്കാര പ്രഖ്യാപനങ്ങളും ചടങ്ങും ഈ വർഷം ആദ്യമാണ് നടന്നതെങ്കിലും, പരിപാടിയുടെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് യുട്യൂബിലൂടെ റിലീസ് ചെയ്തത്.

ബോളിവുഡ് താരങ്ങളായ രൺവീർസിങ്, ആയുഷ്മാൻ ഖുരാന എന്നിവർക്കൊപ്പം, തെന്നിന്ത്യൻ വെള്ളിത്തിരയിൽ നിന്ന്, മഞ്ജു വാരിയറും ടൊവിനോ തോമസും വിജയ് സേതുപതിയും ധനുഷും അവാർഡ് നിശയ്ക്ക് അഴകേകാൻ എത്തിയിരുന്നു.

പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും മകൾ പ്രാർത്ഥനയായിരുന്നു ചടങ്ങിലെ മറ്റൊരു ആകർഷണം. മോഹൻലാൽ’ എന്ന ചിത്രത്തിലെ ’ലാലേട്ടാ..’. എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് പ്രാർത്ഥനയ്ക്ക് അവാർഡ് ലഭിച്ചത്. പ്രാർത്ഥനയ്ക്ക് ലഭിക്കുന്ന ആദ്യ പുരസ്കാരം കൂടിയാണിത്. മകളുടെ നേട്ടം നേരില്‍ കാണാൻ അമ്മയും ചടങ്ങിൽ എത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA