ADVERTISEMENT

മൈ സ്റ്റോറിക്കു ശേഷം റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 2 സ്ട്രോക്ക്. മലയാളത്തിന്റെ പ്രിയനടി മഞ്ജു വാരിയർ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു.  ശ്രീനാഥ് ഭാസി, അമിത്ത് ചക്കാലക്കല്‍, ഷെബിൻ ബെൻസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷ്നി ദിനകർ പ്രൊഡക്‌ഷന്‌സ് ആണ് നിർമാണം.

 

റോഡ് മൂവി ഗണത്തിൽപെടുന്ന ചിത്രമാണ് 2 സ്ട്രോക്ക്. ബാബു വല്ലാർപാടം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് പെരുമാൾ. ചിത്രത്തിന്റെ റേസ് കൊറിയോഗ്രാഫി  സി.ഡി. ജിനൻ, സംഗീതസംവിധാനം സാം സി.എസ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com