ADVERTISEMENT

‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന  ചിത്രത്തിലൂടെ തന്നെ  ശ്രദ്ധേയയായ നടി അന്ന ബെൻ പുതിയ ചിത്രവുമായി എത്തുന്നു. രക്ഷാധികാരി ബൈജുവിനു ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അന്ന ബെൻ നായികയായി എത്തുന്നത്. രഞ്ജനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു അന്ന വാർത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 

 

അതേസമയം കുമ്പളങ്ങി നൈറ്റ്സിന് ശേഷം അന്ന ബെൻ നായികയാകുന്ന‘ഹെലന്‍’ റിലീസിന് ഒരുങ്ങുകയാണ്.  നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രം നിര്‍മിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com