ADVERTISEMENT

മലയാള ടെലിവിഷൻ ചാനലിലെ ജനപ്രിയ റിയാലിറ്റി ഷോ ‘നിങ്ങൾക്കുമാകാം കോടീശ്വരന്റെ’ പരസ്യ ചിത്രം ശ്രദ്ധനേടുന്നു. മൂന്ന് പരസ്യ ചിത്രങ്ങളിലെ ആദ്യ പരസ്യമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. പുതുതായി പണിയുന്ന വീടിന് മൗണ്ട് എവറസ്റ്റ് എന്നുപേരിടുന്ന വീട്ടമ്മയും ആ പേരിന്റെ രഹസ്യം പറയുന്ന നായരും പരസ്യത്തിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്. ‌

 

മാർട്ടിൻ പ്രക്കാട്ട് ആണ് സംവിധാനം. ഛായാഗ്രഹം ആനന്ദ്. സംഗീതം മെജോ ജോസഫ്. നിർമാണം രഞ്ജിത്ത് നായർ.

 

സംവിധായകൻ മധു സി. നാരായണന്റെ ഭാര്യ ഷീനയാണ് ചിത്രത്തിൽ വീട്ടമ്മയായി പ്രത്യക്ഷപ്പെടുന്നത്. രാജേഷ് മാധവ്, ഉണ്ണി നായർ, ശ്രീജിത്ത് എന്നിവരാണ് മറ്റുതാരങ്ങൾ.

 

കെട്ടിലും മട്ടിലും പുതിയ ഭാവങ്ങൾ വരുത്തിക്കൊണ്ട് അരങ്ങേറുന്ന റിയാലിറ്റി ഷോ അതിന്റെ പ്രചരണ പരിപാടികൾകൊണ്ടു ശ്രദ്ധനേടി കഴിഞ്ഞു. അറിവിന്റെ വീഥിയിൽ ആരംഭിക്കുന്ന കോടീശ്വരന്റെ പുതിയ സീസൺ മനോരമയിലൂടെയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുക. അറിഞ്ഞൊരുത്തരം പുതിയൊരു തുടക്കം എന്ന ടാഗ്‌‌ലൈനിൽ ആരംഭിക്കുന്ന പുതിയ സീസണിന്റെ ഓരോ വിഡിയോകളും പ്രേക്ഷകർ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിക്കുന്നത്. മനോരമമാക്സ് ആപ്പിലൂടെയും മഴവിൽ മനോരമയിലൂടെയും പരിപാടി ആസ്വദിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com