ADVERTISEMENT

ദൃശ്യം സിനിമയുടെ തുടർച്ചയായ കുറിപ്പ് സമൂഹമാധ്യമങ്ങിൽ വൈറലായിരുന്നു. ചിത്രത്തിൽ ഷാജോൺ അവതരിപ്പിച്ച സഹദേവനെ കേന്ദ്രകഥാപാത്രമാക്കി ശ്യാം വർക്കല എഴുതിയ കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. ജോർജുകുട്ടിക്ക് മാത്രമറിയാവുന്ന ആ രഹസ്യം സഹദേവൻ തിരിച്ചറിയുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും മനോഹരമായി അവതരിപ്പിച്ച ശ്യാം ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി.

 

ഇപ്പോഴിതാ ശ്യാമിനെ അഭിനന്ദിച്ച് ദൃശ്യം സിനിമയുടെ സംവിധായകനായ ജീത്തു ജോസഫ്. ‘ശ്യാം എഴുതിയ കുറിപ്പ് ഞാൻ വായിച്ചു. അദ്ദേഹത്തിന്റെ ഇമാജിനേഷൻ മനോഹരമായിട്ടുണ്ട്. വായിക്കുമ്പോൾ അത് നമ്മളോടു ചേർന്നു നിൽക്കുന്നതുപോലെ.’–മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ജീത്തു പറയുന്നു.

 

‘തിരക്കഥ എഴുതുമ്പോളും ഇങ്ങനെ തന്നെയാണ്. ഒട്ടും ലാഗ് ഇല്ലാതെ പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിച്ചു വേണം ഓരോ രംഗങ്ങളും എഴുതാൻ. അങ്ങനെ നോക്കുമ്പോൾ ശ്യാമിന്റെ എഴുത്ത് അഭിനന്ദനാർഹം. എന്നാൽ ഇതൊരു രണ്ടാം ഭാഗത്തിലേയ്ക്ക് എത്തണമെങ്കിൽ ഒരുപാട് സാധ്യതകൾ ആവശ്യമായുണ്ട്. ഇവിടെ ഒരു സന്ദർഭത്തെ ശ്യാം മനോഹരമായി വിവരിച്ചിരിക്കുന്നു.’–ജീത്തു ജോസഫ് പറഞ്ഞു.

 

അതേസമയം ശ്യാമിനെ അഭിനന്ദിച്ച് കലാഭവൻ ഷാജോണും എത്തുകയുണ്ടായി. ശ്യാം തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ശ്യാമിന്റെ കുറിപ്പ് താഴെ കൊടുക്കുന്നു.

 

‘സാക്ഷാൽ സഹദേവൻ പൊലീസിന്റെ ശബ്ദം എന്നെ തേടിയെത്തി..അഭിനന്ദനങ്ങൾ ചൊരിഞ്ഞു‌ കൊണ്ട്..ഒരുപാട് പേർ അദ്ദേഹത്തിന് എന്റെ കഥ ഷെയർ ചെയ്തുവെന്ന് പറഞ്ഞു. മനസ്സ് തുറന്ന് നന്ദിയും പറഞ്ഞു. ഷാജോൺ ചേട്ടാ..

 

സത്യത്തിൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എന്നതായിരുന്നില്ല എഴുതുമ്പോൾ മനസ്സിൽ..ദൃശ്യത്തിലെ പ്രധാന കഥാപാത്രങ്ങളെ വച്ച് മറ്റൊരു ശ്രമം...ഫിക്‌ഷൻ.

 

സഹദേവൻ എന്ന കാരക്റ്ററാണ് ദൃശ്യത്തിൽ സത്യത്തോട് ചേർന്ന് നിൽക്കുന്നത്. പക്ഷേ...ആ സത്യത്തിനെ അവസാനം നാട്ടുകാർ തല്ലാൻ ഓടിക്കുന്നതാണ് കാണുന്നത്.

 

സഹദേവന് നീതി കിട്ടണം എന്ന് മാത്രമേ കഥ എഴുതുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ട് ദൃശ്യത്തിലെ ചില പ്രധാന ഭാഗങ്ങൾ ഞാൻ വിട്ടു കളഞ്ഞു. പിന്നെ ശ്രദ്ധക്കുറവിൽ ചില അപാകതകളും പറ്റി.

 

ഇത്രയൊക്കെ റീച്ച് കിട്ടുമെന്ന് ഞാനറിഞ്ഞില്ല മാധവങ്കുട്ടീ..ദൃശ്യം എന്ന മൂവി ജിത്തു ജോസഫ് സാറിന്റെ തലച്ചോറാണ്.അതിനും മുകളിൽ ഒന്നും നിൽക്കില്ല. ഞാനെഴുതിയത് അദ്ദേഹം വായിച്ചിട്ടുണ്ടാകും. ദേഷ്യം തോന്നിയിട്ടുണ്ടാകോ എന്നറിയില്ല... എഴുതി നാശമാക്കിയെന്ന് വിചാരിച്ചോ ആവോ..നല്ല ആകംക്ഷയുണ്ട് അദ്ദേഹത്തിന്റെ മനസ്സറിയാൻ.

 

എന്തായാലും എന്നെ അറിയുന്നതും,അറിയാത്തതുമായ ഈ കഥയൊരു മഹോത്സവമാക്കി‌ മാറ്റി തെറ്റ് ചൂണ്ടിക്കാട്ടി തിരുത്തി‌ പ്രോത്സാഹിപ്പിക്കാൻ മനസ്സ് കാട്ടിയ എന്നാ നല്ല മനസ്സുകൾക്കും നന്ദി. ഈ കഥ ഷാജോൺ ചേട്ടന് അയച്ച സുധീഷ് ഭായിക്കും, സിനിമയോടുള്ള എന്റെ സമീപനം തന്നെ മാറ്റിമറിച്ച സിനിമ പാരഡൈസോ ക്ലബ്ബിനും,

മൂവീ സ്ട്രീറ്റിനും, ഷാജോൺ ചേട്ടന്റെ ശബ്ദം എന്നിലേയ്ക്കെത്തിച്ച വരാനിരിക്കുന്ന മമ്മൂക്കയുടെ കൊടുങ്കാറ്റായ "ഷൈലോക്ക്" എന്ന സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റർ ചങ്ക് ബിബിൻ മോഹനും, ആക്ടർ മച്ചാൻ ജിബിനും,...നന്ദി ഞാൻ പറയൂല്ലാ..’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com