ADVERTISEMENT

ഗീതു മോഹൻദാസിന്റെ മൂത്തോൻ തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ആ വിജയത്തിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് പൂർണിമയാണ്. പൂർണിമയുടെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് ഗീതു. കൂട്ടുകാരി ജീവിതത്തിൽ വലിയ വിജയം  നേടുമ്പോൾ തങ്ങളുടെ സന്തോഷം നിറഞ്ഞ നിമിഷങ്ങളും ജീവിതത്തിന്റെ പല കാലഘട്ടങ്ങളും പങ്കുവയ്ക്കുകയാണ് പൂർണിമ.

poornima-indran

 

poornima-geetu

‘വലിയ സ്വപ്നങ്ങളുള്ള വലിയ കണ്ണുകളുള്ള ഒരു കൊച്ചു പെൺകുട്ടിയെ ഞാൻ ഒരിക്കൽ പരിചയപ്പെട്ടു. പിന്നീട് വർഷങ്ങൾക്കുശേഷം, ഞാൻ അവളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അവൾ ഒരു സുന്ദരിയായ പെൺകുട്ടിയായി വളർന്നിരുന്നു, അവളുടെ ആ കണ്ണുകൾക്ക് പറയാൻ വലിയ കഥകളുണ്ടായിരുന്നു.

 

‘ഇന്ന് ഏറെ അഭിമാനത്തോടെ, ആ കൊച്ചു പെൺകുട്ടിയുടെ ഏറ്റവും മികച്ച പതിപ്പിന് ഞാൻ സാക്ഷ്യം വഹിക്കുകയാണ്. അഭിനന്ദനീയമായ അഭിനിവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഒരു സംഗ്രഹമാണത്. ഇന്ന്, ആ വലിയ കണ്ണുകൾ ഒരു യഥാർഥ വിജയിയുടേതാണ്. ഞാൻ നിന്റെ വിജയം ആഘോഷിക്കുന്നു ഗീതു. ’–പൂർണിമ കുറിച്ചു. ഗീതുവിനെ കൂടാതെ രാജീവ് രവി, നിവിൻ പോളി, റോഷൻ മാത്യു തുടങ്ങി മൂത്തോൻ സിനിമയുടെ ഭാഗമായ എല്ലാവർക്കും നടി വിജയം ആശംസിച്ചു.

 

ഇരുവരുടെയും പഴയകാല ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. നിരവധി താരങ്ങളാണ് നടിയുടെ കുറിപ്പിനു താഴെ കമന്റുകളുമായി എത്തിയത്. റിമ കല്ലിങ്കൽ, സംയുക്ത മേനോൻ, നിമിഷ സജയൻ തുടങ്ങിയവർ തങ്ങളുടെ പ്രതികരണം അറിയിച്ചു.

 

രാജ്യാന്തരതലത്തിൽ മികച്ച പ്രതികരണം നേടിയ ചിത്രം നവംബര്‍ എട്ടിനാണ് കേരളത്തിലെ തിയറ്ററുകളില്‍ എത്തിയത്. അക്ബർ എന്ന കേന്ദ്രകഥാപാത്രമായി നിവിൻ എത്തുന്നു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേത്. 

 

ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗീതു മോഹൻദാസ് തന്നെയാണ്. ഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ജെഎആർ പിക്ചേഴ്സ്, മിനി സ്റ്റുഡിയോ തുടങ്ങിയ നിർമാണ കമ്പനികളുടെ ബാനറിൽ അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com