ADVERTISEMENT

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചരിത്ര സിനിമ മാമാങ്കം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ബോക്‌സ്ഓഫിസില്‍ വന്‍വിജയമാകുമെന്നാണ് സന്തോഷ് പണ്ഡിറ്റ്. മാമാങ്കം വരുന്നതോടെ പുലിമുരുകന്‍, ബാഹുബലി 2, ലൂസിഫര്‍ ചിത്രങ്ങളുടെ റെക്കോർഡുകള്‍ തകര്‍ന്ന് തരിപ്പണമാകുമെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സന്തോഷ് പണ്ഡിറ്റ് പ്രവചിക്കുന്നു.

 

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം

 

പണ്ഡിറ്റിന്റെ മെഗാ പ്രവചനം..

 

മക്കളേ… ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡിയായി ട്ടോ.. മമ്മൂക്കയുടെ ബിഗ് ബജറ്റ് മാസ് മൂവി ‘മാമാങ്കം’ സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല്‍ അതോടെ ‘പുലി മുരുകന്‍’, ‘ബാഹുബലി 2’ , ‘ലൂസിഫര്‍’ വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോര്‍ഡും ഇതോടെ തകർന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം..

 

ഈ സിനിമ മലയാളത്തിന്റെ ‘ബാഹുബലി’ എന്നാണ് കരുതുന്നത്. മേക്കിങ് ആൻഡ് ടെക്ക്നിക്കല്‍ ലെവലിൽ ‘ബാഹുബലി’യുടെ മുകളില്‍ എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് ഉണ്ണി മുകുന്ദൻ ജിയും ഉണ്ടേ. അതും ഈ സിനിമയ്ക്ക് huge advantage ആയേക്കും.

 

കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി + കലക്‌ഷന്‍ പ്രതീക്ഷിക്കുന്നു. (കേരളത്തില്‍ നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി).

 

ഇനിയും ഈ സിനിമയുടെ വമ്പൻ വിജയത്തില്‍ സംശയമുള്ളവര്‍ ശ്രദ്ധിക്കുക. മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം (‘ഒരു വടക്കൻ വീരഗാഥ’, ‘പഴശ്ശിരാജ’) വന്‍ വിജയമായിരുന്നു. അതിനാല്‍ ആ സിനിമകളേക്കാളും വലിയ വിജയം ‘മാമാങ്കം’ സിനിമയും നേടും എന്നു കരുതാം.

 

(വാല്‍ കഷ്ണം.. മുരുകനും, ബാഹുബലിയും തീര്‍ന്നോ എന്നറിയുവാന്‍ 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com