തീരുമാനം തെറ്റിയില്ല; 41-ൽ താരമായി ശരൺജിത്ത്

saran-jith
SHARE

മലയാളസിനിമയ്ക്ക് എന്നും മികച്ച അഭിനേതാക്കളെ സംഭാവന ചെയ്തിട്ടുള്ള ആളാണ് ലാൽജോസ്. സംവൃത സുനിൽ, ആൻ അഗസ്റ്റിൻ, അർച്ചന കവി, അനുശ്രീ തുടങ്ങി അദ്ദേഹത്തിന്റെ കണ്ടെത്തലുകളെല്ലാം മലയാളികളുെട പ്രിയതാരങ്ങളായി മാറി.

ലാൽ ജോസിന്റെ പുതിയ ചിത്രം 41 കണ്ട പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രമുണ്ട്. "വാവച്ചി കണ്ണൻ". മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്ത് കഴിഞ്ഞു ശരൺജിത്തിനെ. ഒരു പുതുമുഖത്തിന്റെ യാതൊരു പതർച്ചയും ഇല്ലാതെ വാവച്ചിയെ ശരൺജിത്ത് മികവുറ്റതാക്കി. എതിരാളികളോട് പോരടിക്കുകയും പരിഭവിച്ചിരിക്കുന്ന ഭാര്യയെ നാടൻ പാട്ടു പാടി തണുപ്പിക്കുകയും ചെയ്യുന്ന വാവച്ചി, സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ മായാതെ നിൽക്കും. 

നിരൂപകരും സിനിമ പ്രേമികളും എല്ലാരും ഒരേ സ്വരത്തിൽ പറയുന്നു  "ആ പുതിയ പയ്യന്റെ അഭിനയം ഗംഭീരം". ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് വാവച്ചിയുടേത്. അതിനാൽ തന്നെ ലയാളത്തിലെ മുൻനിര നായകന്മാരിലൊരാളെയായിരുന്നു ഇതിനായി സംവിധായകൻ ആദ്യം പരിഗണിച്ചത്. എന്നാൽ അമിത പ്രതിഫലം ചോദിച്ചതിനാൽ പുതുമുഖത്തെ പറ്റി ചിന്തിക്കുകയായിരുന്നു. ആ തീരുമാനം ചെന്നെത്തിയത് ശരൺജിത്ത് എന്ന തിയറ്റർ ആർട്ടിസ്റ്റിന്റെ അടുത്തും.  ആ തീരുമാനം തെറ്റിയില്ല എന്ന് ശരൺജിത്ത് തെളിയിച്ച് കഴിഞ്ഞു. ‌

ചെറുപ്പം മുതലേ അഭിനയത്തോട് അഗാധമായ ഇഷ്ടമായിരുന്നു ശരഞ്ജിത്തിന്, ആ ഇഷ്ടം കൊണ്ടെത്തിച്ചത് സംസ്കൃത  സർവകലാശാലയിൽ. അവിടുന്ന് തുടങ്ങിയ തന്റെ നാടകാഭിനയാവുമായി ലോകം മുഴുവൻ സഞ്ചാരം തുടങ്ങിയപ്പോഴാണ് "41"ൽ എത്തിപ്പെടുന്നത്. ഇന്ന് ആ എത്തിപെടൽ മലയാള സിനിമയ്ക്ക് മറ്റൊരു വാഗ്ദാനത്തെയാണ് നൽകിയത്.ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ ശരൺജിത്തിനെ തേടി വരട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA