ADVERTISEMENT

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിനു ശേഷം മഞ്ജു വാരിയറും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്നു. ഉണ്ണി ആറിന്റെ ഏറെ ചർച്ചയായ നോവൽ, പ്രതി പൂവൻ കോഴിയുടെ ചലച്ചിത്രാവിഷ്കാരവുമായാണ് സൂപ്പർഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിൽ മാധുരി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. വസ്ത്രശാലയിലെ സെയിൽസ് ഗേൾ ആണ് മാധുരി. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

 

ചിത്രത്തെക്കുറിച്ച് മഞ്ജുവിനറെ കുറിപ്പ്–

 

പ്രിയപ്പെട്ടവരേ , റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'ഹൗ ഓൾഡ് ആർ യു'വിലെ നിരുപമയെ സ്വീകരിച്ച നിങ്ങൾ ഓരോരുത്തരുടേയും കരുതൽ നിറഞ്ഞ സ്നേഹമാണ് ഇന്നും എന്റെ ഊർജ്ജം .ഇനി ഞാൻ ,റോഷൻ ആൻഡ്രൂസിന്റെ പുതിയ ചിത്രമായ 'പ്രതി പൂവൻകോഴി'യിലെ മാധുരി ആവുകയാണ്. നവംബർ 20ന് 'പ്രതി പൂവൻകോഴി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യും.ആദ്യ ഗാനം 21 നും.'പ്രതി പൂവൻകോഴി'നിങ്ങൾക്കരികിലേക്ക് ഡിസംബർ 20 ന് എത്തും; ക്രിസ്മസിന് ഓരോ വീട്ടിലേയും പ്രകാശിക്കുന്ന നക്ഷത്രമായി!

 

സ്നേഹത്തോടെ സ്വന്തം മഞ്ജു വാരിയർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com