ADVERTISEMENT

സിനിമയിൽ പലരും തന്നെ അവഗണിച്ചിരുന്നതായി അബി പറഞ്ഞിരുന്നുവെന്ന് സംവിധായകൻ ഒമര്‍ ലുലു. അബിയുടെ ഓർമ ദിവസം പങ്കുവച്ച കുറിപ്പിലാണ് ഒമർലുലുവിന്റെ വെളിപ്പെടുത്തൽ.

 

ഒമർ ലുലുവിന്റെ കുറിപ്പ് വായിക്കാം

 

നമ്മുടെ പ്രിയപ്പെട്ട അബിക്ക നമ്മളെ വിട്ട് പിരിഞ്ഞിട്ട് രണ്ടു വർഷം തികയുന്നു.ഹാപ്പി വെഡ്‌ഡിങ്ങിൽ ഒരു കഥാപാത്രം ചെയ്യാൻ അബിക്കയെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു , ‘ഇങ്ങനെ പലരും വിളിക്കാറുണ്ട് പക്ഷേ പടം തുടങ്ങുമ്പോൾ തന്നെ മാറ്റി വേറെ ഏതെങ്കിലും നടനെ വയ്ക്കാറാണ് പതിവ്’.

 

ആ വാക്കുകളിൽ ആ മനുഷ്യൻ നേരിട്ട അവഗണനകളും ,അടിച്ചമർത്തലുകളും തീർത്തും പ്രകടമായിരുന്നു . ഹാപ്പി വെഡ്ഡിങ്ങ് സിനിമ ശ്രദ്ധിക്കപ്പെട്ട പോലെ തന്നെ അബിക്ക ചെയ്ത ഹാപ്പി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

 

ഇന്ന് ഷെയിൻ പ്രതികരിക്കുന്ന രീതിയും ഷെയ്‌നിന്റെ aggressive nature ഉം എല്ലാം കാണുമ്പോൾ തോന്നുന്നത് ഒരിക്കൽ തന്റെ വാപ്പച്ചി നേരിട്ട അവഗണകളുടെ അനുഭവച്ചൂട് തട്ടി വളർന്നതിന്റെ പൊള്ളലാണെന്നാണ്. സ്വർണം തിളക്കമുള്ളതും മൂല്യമുള്ളതുമാവുന്നത് ഒരുപാട് ചൂടേറ്റിട്ട് തന്നെയാണ്. പ്രതിബന്ധങ്ങളും വിലക്കുകളും കടന്ന് ഷെയ്ൻ തിരിച്ചുവരും എന്ന് ഉറച്ചു വിശ്വസിക്കുന്നു. കാരണം അബിക്ക സിനിമയെ അത്ര മാത്രം സ്നേഹിച്ചിരുന്ന ഒരു കലാകാരനാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com