ചൂണ്ടയിട്ട് ടൊവീനോ; കുടുങ്ങിയതോ; വിഡിയോ
Mail This Article
×
ചൂണ്ടയിട്ട് മീൻ പിടിക്കാത്തവർ ആരുണ്ട്. എന്നാൽ ചൂണ്ടയിൽ മീൻ കുടുങ്ങുന്നതു വല്ലപ്പോഴുമാകും. ഇപ്പോഴിതാ ചൂണ്ടയിടീലിലും താൻ മിടുക്കനാണെന്ന് തെളിയിക്കുകയാണ് ടൊവീനോ തോമസ്. പാലക്കാട് ഒരു കുളത്തിൽ മീനെ ചൂണ്ടയിട്ട് പിടിക്കുന്ന വിഡിയോ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം.
രസകരമായ കമന്റുകളാണ് ഈ വിഡിയോയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘മീനുകളിലും ഫാൻസുണ്ടാകും അതാ മരിക്കാനാണെന്നറിഞ്ഞിട്ടും വേഗം കൊത്തിയത്’, ‘ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു കൈ തൊഴിൽ എന്ത് കൊണ്ടും നല്ലതാ ചേട്ടാ’...തുടങ്ങിയ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.