ADVERTISEMENT

തബു, ഇഷാൻ ഖട്ടെർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മീര നായര്‍ ഒരുക്കുന്ന ടിവി സീരിസ് ‘എ സ്യൂട്ടബിൾ ബോയ്’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. ചിത്രത്തിൽ പ്രണയജോഡികളായ തബുവിനെയും ഇഷാനെയും കാണാം.

View this post on Instagram

First look #ASuitableBoy @bbcone #MiraNair

A post shared by Tabu (@tabutiful) on

 

വിക്രം സേത് ഇതേപേരിൽ എഴുതിയ നോവലിന്റെ ടിവി അഡാപ്റ്റേഷനാണ് ഈ സീരിസ്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള നാല് കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. മാൻ കപൂർ എന്ന കഥാപാത്രമായി ഇഷാനും സയീദ ഭായിയായി തബുവും എത്തുന്നു.

 

ബിബിസി വൺ ആണ് പ്രൊഡക്‌ഷൻ. ആറ് ഭാഗങ്ങളായാകും ചിത്രം എത്തുക.തന്യ മണിക്തല, രസിക ദുഗൽ, ഷഹന ഗോസ്വാമി, നമിത് ദാസ് എന്നിവരാണ് മറ്റുതാരങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com