ADVERTISEMENT

മലയാള ചിത്രങ്ങളില്‍ നായികയായും സഹനായികയുമായും തിളങ്ങിയ താരമാണ് റോമ. മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ ശ്രേണിയിലേക്ക് ഉയരുന്നതിനിടെയാണ് താരം പൊടുന്നനെ സിനിമയില്‍ നിന്നും അപ്രത്യക്ഷയാകുന്നത്. 2017ൽ റിലീസ് ചെയ്ത സത്യയിലാണ് നടി അവസാനം പ്രത്യക്ഷപ്പെടുന്നത്. ഇതിനിടെ നടി സിനിമ ഉപേക്ഷിച്ചതായും വാർത്തകൾ വന്നു.

 

ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം നടി വീണ്ടും മോളിവുഡില്‍ തിരിച്ചെത്തുകയാണ്. നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെളേളപ്പം എന്ന ചിത്രത്തിലൂടെയാണ് റോമ തിരിച്ചെത്തുന്നത്. പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും അഡാറ് ലവിലൂടെ ശ്രദ്ധേയയായ നൂറിന്‍ ഷെരീഫുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ ഷൂട്ടിങ് അടുത്തിടെ തൃശൂരില്‍ ആരംഭിച്ചിരുന്നു.

 

ചിത്രത്തില്‍ അക്ഷയ്‌യുടെ സഹോദരിയായി റോമ എത്തുന്നു. ഒപ്പം വൈശാഖ് രാജന്‍, ഫഹിം സഫര്‍, സനിഫ് തുടങ്ങിയവരും അഭിനയിക്കുന്നു. റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായാണ് സിനിമ ഒരുങ്ങുന്നത്. ജീവന്‍ ലാല്‍ തിരക്കഥ എഴുതിയിരിക്കുന്നു. ഷിഹാബ് ഒങ്ങല്ലൂര്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ചെയ്യുന്നു. ലീല ഗിരീഷ് കുട്ടപ്പനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജിൻസ് തോമസ്, ധ്വാരക് ഉദയ്ശങ്കർ എന്നിവർ ചേർന്നാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com