ഡാ താടി കൊരങ്ങാ!; പൃഥ്വിയോട് ജയസൂര്യ; മറുപടി

jayasurya-prithviraj
SHARE

പൃഥ്വിയുമൊത്തുള്ള സുപ്രിയയുടെ ചിത്രവും അതിനു ജയസൂര്യ നൽകിയ കമന്റുമാണ് ആരാധകരുടെ ഇടയിൽ ചർച്ച. റിലീസിനൊരുങ്ങുന്ന ഡ്രൈവിങ് ലൈസൻസിന്റെ ചിത്രീകരണത്തിനിടയില്‍ എടുത്തൊരു ചിത്രമാണ് സുപ്രിയ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

‘വീട്ടിൽ നിന്നും രണ്ടു മാസമായി മാറിനിൽക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നു’. സൂപ്പർസ്റ്റാർ ഹരീന്ദ്രനൊപ്പം ഭാര്യ എന്ന ഹാഷ്ടാഗും ചിത്രത്തിനൊപ്പം നൽകിയിരുന്നു. ഡ്രൈവിങ് ലൈസൻസിൽ ഹരീന്ദ്രൻ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്.

'ഡാ താടി കൊരങ്ങാ' എന്ന് തൊട്ടു താഴെ കമന്റുമായി ജയസൂര്യയെത്തി. സംഗതി ആരാധകർ ഏറ്റുപിടിച്ചെന്ന് പറയേണ്ടതില്ലല്ലോ. ആയിരത്തിനു മുകളിൽ ലൈക്സ് ആണ് ഈ കമന്റിനു മാത്രം ലഭിച്ചത്. കൂടണ്ടേ എന്നായിരുന്നു ജയസൂര്യയോട് പൃഥ്വിയുടെ മറുപടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA