ADVERTISEMENT

തമിഴില്‍ ബിഗ് ബോസ് സീസൺ 3യിലെ മിന്നും താരമായിരുന്നു സാക്ഷി അഗർവാൾ. സിനിമയിലും താരത്തിന് ഇപ്പോൾ കൈനിറയെ അവസരങ്ങളാണ്. നടിയുടെ പുതിയൊരു ഫോട്ടോഷൂട്ട് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം.

 

ആലപ്പുഴയില്‍ വച്ചായിരുന്നു ഫോട്ടോഷൂട്ട്. അതും ആനക്കൊമ്പനൊപ്പം. ആനയുടെ പുറത്തുകയറി േപടി കൂടാതെ ഇരിക്കുന്ന സാക്ഷിയെ വിഡിയോയിൽ കാണാം. കൂടാതെ തുമ്പിക്കൈയിൽ വെള്ളമെടുത്ത് നടിയെ കുളിപ്പിക്കുന്നതാണ് വിഡിയോയിലെ രസകരമായ മറ്റൊരു കാര്യം.

 

ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോ തന്റെ പേജിലൂടെ നടി പങ്കുവച്ചിട്ടുണ്ട്. എന്നാൽ കുറച്ചുപേർ ഇതിൽ വിമർശനവുമായും എത്തിയിട്ടുണ്ട്.

 

പണത്തിനും ഗ്ലാമറിനും വേണ്ടി മിണ്ടാപ്രാണിയെ ഉപയോഗിക്കരുതെന്നാണ് വിമർശകര്‍ പറയുന്നത്. എന്നാൽ ഈ ആനയ്ക്ക് ഒരു പ്രയാസവും വരുത്താതെയാണ് ഫോട്ടോഷൂട്ട് നടത്തിയതെന്ന് നടി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com