ADVERTISEMENT

സണ്ണി വെയ്‌ൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിവിൻ പോളി നായകനാകുന്ന പടവെട്ടിന്റെ ചിത്രീകരണം കണ്ണൂരിൽ ആരംഭിച്ചു. നവാഗതനായ ലിജു കൃഷ്ണ  എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കും. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ തിളങ്ങിയ അദിതി ബാലൻ ആണ് നായിക.

padavettu

 

padavettu1
nivin-padavettu

കണ്ണൂർ ജില്ല കലക്ടർ ടി.വി. സുഭാഷ്, സണ്ണി വെയ്ൻ, നിവിൻ പോളി, ലിജു കൃഷ്ണ, അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ എന്നിവരും മറ്റു അണിയറ പ്രവർത്തകരും കാഞ്ഞിലേരി ഗവണ്മെന്റ് എൽ പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പൂജയിൽ പങ്കെടുത്തു. 

padavettu-1
padavettu-3

 

ലിജു കൃഷ്ണ തന്നെ രചന നിർവഹിച്ചിരിക്കുന്ന പടവെട്ടിൽ ഗോവിന്ദ് വസന്ത, ദീപക് ഡി മേനോൻ, ഷെഫീഖ് മുഹമ്മദ് അലി, രംഗനാഥ് രവി, സുഭാഷ് കരുൺ, റോണക്സ് സേവിയർ, മഷർ  ഹംസ എന്നിങ്ങനെ ഒരു ശക്തമായ കൂട്ടുകെട്ട് ക്യാമറയ്ക്കു മുന്നിലും പിന്നിലും അണിനിരക്കുന്നുണ്ട്. സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ആദ്യ സംരംഭമായ  'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത് 'എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങൾ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' നേടിയിരുന്നു. 2020–ൽ ആണ് പടവെട്ട്‌ റിലീസിനൊരുങ്ങുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com