ADVERTISEMENT

മമ്മൂട്ടി നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ റിലീസിനായുള്ള ഗംഭീര തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ തെലുങ്കു പതിപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം മമ്മൂട്ടി ഹൈദരാബാദില്‍ ആയിരുന്നു. അല്ലു അര്‍ജുന്റെ അച്ഛനായ അല്ലു അരവിന്ദിന്റെ ഗീത ആര്‍ട്‌സ് എന്ന ബാനര്‍ ആണ് മാമാങ്കം തെലുങ്കു ഡബ്ബിങ് പതിപ്പ് വിതരണം ചെയ്യുന്നത്. പ്രസ് മീറ്റില്‍ അല്ലു അരവിന്ദ് മമ്മൂട്ടിയുമായുള്ള തന്റെ ഒരു പഴയ രസകരമായ അനുഭവം ഏവരുമായും പങ്കുവച്ചു.

Allu Aravind Funny Words on Mammootty | Mamangam Movie

 

Mammootty Superb Speech | Mamangam Movie Trailer Launch

അല്ലു അരവിന്ദിന്റെ വാക്കുകള്‍ ഇങ്ങനെ, ‘പവന്‍ കല്യാണ്‍ നായകനായ ഒരു സിനിമയിലെ വില്ലന്‍ വേഷം ചെയ്യാന്‍ ഞാന്‍ ഒരിക്കല്‍ മമ്മൂട്ടിയെ ക്ഷണിക്കുകയുണ്ടായി. ഏകദേശം പത്ത് വർഷങ്ങൾക്കു മുമ്പാണ്. അന്ന് അദ്ദേഹം എന്നോട് ചോദിച്ചത് ഇത്രമാത്രം, ഈ റോള്‍ ചെയ്യാന്‍ നിങ്ങള്‍ ചിരഞ്ജീവിയെ ക്ഷണിക്കാന്‍ ധൈര്യം കാണിക്കുമോ, ഇല്ലെന്നായിരുന്നു എന്റെ മറുപടി”. ഈ വേദിയിൽ വച്ച് മമ്മൂട്ടിയോട് ക്ഷമ ചോദിക്കാനും അദ്ദേഹം മറന്നില്ല.

 

മമ്മൂട്ടി അന്യ ഭാഷ സിനിമകളില്‍ നായക വേഷം അല്ലാതെ മറ്റു വേഷങ്ങള്‍ പൊതുവെ സ്വീകരിക്കാറില്ല. അതിന്റെ ഒരുദാഹരണം കൂടിയാണ് ഇപ്പോള്‍ അല്ലു അരവിന്ദിന്റെ വാക്കുകള്‍. എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം രചിച്ചത് ശങ്കര്‍ രാമകൃഷ്ണനാണ്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമാണം. ഡിസംബര്‍ പന്ത്രണ്ടിന് ഈ ചിത്രം നാല് ഭാഷകളില്‍ ആയി വേള്‍ഡ് വൈഡ് റിലീസ് ചെയ്യും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com