ADVERTISEMENT

താരനിബിഢമായി മാമാങ്കം സിനിമയുടെ പ്രീമിയർ ഷോ. മനോരമ ഓൺലൈനും വി 17 പ്രോയും ചേർന്ന് സംഘടിപ്പിച്ച മാമാങ്കം പ്രീമിയർ ഷോയിൽ മലയാളത്തിലെ പ്രമുഖതാരങ്ങൾ പങ്കെടുത്തു. കൊച്ചി പിവിആറിൽ വച്ചായിരുന്നു പ്രദർശനം. മാളിവിക മേനോൻ, അൻസിബ, ജോൺ, ഹരീഷ് പേരടി, കൃഷ്ണപ്രഭ തുടങ്ങി നിരവധി താരങ്ങൾ പ്രദർശനത്തിന് എത്തിയിരുന്നു.

Mamangam Premiere Show

 

ഹരീഷ് പേരടി: ഗംഭീരമായിരുന്നു സിനിമ. യുദ്ധത്തിനെതിരെ ശക്തമായ സന്ദേശം നൽകുന്ന ആധുനിക കാലത്ത് ചരിത്രത്തെ കൂട്ടുപിടിച്ച് ഈ കാലത്തിൽ അവതരിപ്പിച്ചിരിക്കുന്നു. സ്ത്രൈണതയ്ക്കു പിന്നിൽ ഒളിഞ്ഞുകിടക്കുന്ന ചാവേറ്, അയാളുടെ യഥാർഥ മുഖം കാണുമ്പോൾ ഉണ്ടാകുന്ന അദ്ഭുതം. മഹാനടന് മാത്രം പറ്റുന്ന അഭിനയ ക്രിയയാണ്.

 

മാളവിക മേനോൻ; ചരിത്ര സിനിമകളോട് എനിക്ക് പ്രത്യേക ഇഷ്ടമുണ്ട്. ഈ സിനിമയിലെ ഓരോ രംഗം കഴിയുന്തോറും അടുത്തതെന്തെന്ന ആകാംക്ഷയിലായിരുന്നു. സിനിമ ഗംഭീരമാണ്. ആ കാലഘട്ടത്തിലേയ്ക്ക് ഇറങ്ങിചെന്നപോലെ തോന്നി.

 

അൻസിബ ഹസൻ; മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമെന്ന് നിസംശയം പറയാം. അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ.

 

വ്യാസൻ കെ.പി. : യുദ്ധവെറിയന്മാർക്ക്‌ വേണ്ടിയല്ല ഈ മാമാങ്കം

 

നിങ്ങൾ ബാഹുബലി പോലൊരു സിനിമ കാണാനാണുപോകുന്നതെങ്കിൽ മാമാങ്കം കാണരുത്‌, കാരണം ഇത്‌ പരാജയപ്പെട്ട ചാവേറുകളുടെ കഥയാണ്‌ ,മുൻ ധാരണകളോടെ മാമാങ്കം കാണാനെത്തുന്നവർക്ക്‌ അബദ്ധധാരണകൾ തെറ്റുന്നത്‌ ഉൾക്കൊള്ളാനാവില്ല.

 

സമീപകാലത്ത്‌ മലയാളത്തിലുണ്ടായ മികച്ച സിനിമകളിൽ ഒന്ന് തന്നെയാണു മാമാങ്കം. ബ്രഹ്മാണ്ഡ സിനിമകളുടെ പളപളപ്പിൽ കാണേണ്ട സിനിമയല്ല, മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ചസിനിമളുടെ ഗണത്തിൽ കാണേണ്ട ചിത്രമാണ്‌ യുദ്ധവും,പ്രതികാരങ്ങളും ആർക്കും നല്ലതല്ലെന്ന് ഉറക്കെ വിളിച്ച്‌ പറയുന്ന ഇന്നിന്റെ സിനിമയാണു മാമാങ്കം, കപട നിറക്കൂട്ടുകൾ പാടേ ഉപേക്ഷിച്ച്‌ യാഥാർത്ഥ്യബോധത്തോടെ മാമാങ്കം ഒരുക്കിയ പത്മകുമാറിനിരിക്കട്ടെ നിറഞ്ഞ കയ്യടി!!

 

കാരണം മുൻ നിര താരങ്ങളെ ഒന്നാകെ അണി നിരത്തുമ്പോഴും ഇതൊരു താര കേന്ദ്രീകൃത സിനിമയല്ല, ഇതൊരു സമ്പൂർണ്ണ സിനിമയാണ്‌ സംവിധായകന്റെ സിനിമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com