ADVERTISEMENT

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ, അലിഗഡ് സർവകലാശാലകളിലെ വിദ്യാർഥികൾ നടത്തുന്ന സമരത്തിൽ പിന്തുണയുമായി അമല പോൾ. പ്രതിഷേധിച്ച വിദ്യാര്‍ഥികളില്‍ ഒരു വിദ്യാര്‍ഥിനി പൊലീസിനു നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  ആ ചിത്രത്തിന്റെ സൂചനാചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ് ആക്കിയാണ് അമലാ പോള്‍ പ്രതികരണമറിയിച്ചിരിക്കുന്നത്. 

 

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സിനിമാരംഗത്തുനിന്നും വളരെ കുറച്ചുപേര്‍ മാത്രമാണ് ഇതുവരെ പ്രതികരിച്ചിട്ടുള്ളത്. സംവിധായകന്‍ അനുരാഗ് കാശ്യപ് നിയമത്തിലുള്ള തന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഇനി നിശബ്ദനായിരിക്കാന്‍ കഴിയില്ലെന്നും ഈ സര്‍ക്കാര്‍ ഫാസിസ്റ്റ് ആണെന്നും അനുരാഗ് ട്വിറ്ററില്‍ കുറിച്ചു. 

 

പൊലീസ് അതിക്രമത്തിനെതിരെ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്തും രംഗത്തുവന്നു. മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് പങ്കുവെച്ച വിഡിയോ റീട്വീറ്റ് ചെയ്ത് ‘ജാമിയ ആന്‍ഡ് അലിഗഡ്.. തീവ്രവാദം!’ എന്ന് താരം ട്വീറ്റ് ചെയ്തു. അലിഗഡിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കുന്ന പൊലീസുകാരുടെ വിഡിയോ ആണ് റാണ അയ്യൂബ് പങ്കുവെച്ചിരിക്കുന്നത്.

 

നേരത്തെ പൗരത്വ ബില്ലിനെതിരെയും പാര്‍വതി രംഗത്തെത്തിയിരുന്നു. നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത് എന്നായിരുന്നു പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com