ADVERTISEMENT

വിമർശനങ്ങൾക്കിടയിലും ബോക്സ്ഓഫീസിൽ കുതിപ്പുമായി മാമാങ്കം. ചിത്രത്തിന്റെ ആഗോളകലക്‌ഷൻ 60 കോടി പിന്നിട്ടു. ചിത്രം റിലീസ് ചെയ്ത് നാലുദിവസങ്ങൾകൊണ്ടാണ് ചിത്രം അറുപതുകോടി നേടിയത്. ഡിസംബർ 12 മുതൽ 15 വരെയുള്ള കലക്‌ഷൻ തുകയാണിത്. 

 

പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിളളയാണ് കലക്‌ഷന്‍ വിവരം വെളിപ്പെടുത്തിയത്. 45 രാജ്യങ്ങളിലായി 2000ത്തിനു മുകളിൽ സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തിയത്. മലയാളം ഉൾപ്പടെ നാല് ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്തതും കലക്‌ഷൻ വർധിക്കാൻ കാരണമായെന്ന് ശ്രീധർ പിള്ള പറഞ്ഞു.

 

‘സ്വപ്ന സാക്ഷാത്കാരത്തിനരികെ’ എന്നാണ് ഈ നേട്ടത്തിൽ വേണു കുന്നപ്പിള്ളി പ്രതികരിച്ചത്.

 

ആദ്യദിനം സിനിമയുടെ ആഗോളകലക്‌ഷൻ 23 കോടിക്കു മുകളിലായിരുന്നു.സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും അതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും വേണു കുന്നപ്പിള്ളി പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com