ADVERTISEMENT

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ റിലീസ് ചെയ്കിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ പതിനാലിനായിരുന്നു ഒടിയന്റെ പിറവി. ഇപ്പോഴിതാ സിനിമയിലെ ആരും കാണാത്ത കാഴ്ചകളുടെ മേക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

 

കാലങ്ങള്‍ക്ക് മുന്‍പ് മധ്യകേരളത്തില്‍ ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥ പറഞ്ഞെത്തിയ സിനിമയില്‍ മോഹന്‍ലാല്‍ ഒന്നിലധികം ഗെറ്റപ്പുകളിലാണ് അഭിനയിച്ചിരുന്നത്. ഒടിയന്‍ മാണിക്യന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. മാധ്യമപ്രവർത്തകനും ദേശീയ അവാർഡ് ജേതാവുമായ ഹരികൃഷ്ണനായിരുന്നു തിരക്കഥ. മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, നരേന്‍, നന്ദു, കൈലാഷ് എന്നിവരായിരുന്നു താരങ്ങള്‍. മഞ്ജു വാരിയരായിരുന്നു നായിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com