ADVERTISEMENT

യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി. എന്ന് നിന്റെ മൊയ്‌തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നി ചിത്രങ്ങളുടെ മുഖ്യ  സഹ സംവിധായകനായിരുന്ന  ജിതിൻ ലാല്‍ "അജയന്റെ രണ്ടാം മോഷണം" സംവിധാനം ചെയ്യുന്നു. 

 

അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ, ഒരു ബോംബ് കഥ തുടങ്ങിയ വമ്പൻ ഹിറ്റുകൾ നിർമിച്ച യുജിഎം എന്റെർറ്റൈന്മെന്റ് ആണ് നിർമാണം. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റർടെയ്നർ ചിത്രമായിട്ടാണ് "അജയന്റെ രണ്ടാം മോഷണം"ഒരുക്കുന്നത്. 

 

കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് കടന്നു പോകുന്നത്. മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.  കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാര്‍ എഴുതുന്നു. അഡിഷനൽ സ്ക്രീൻപ്ലേ-ദീപു പ്രദീപ്, എഡിറ്റര്‍-ക്രിസ്റ്റി സെബാസ്റ്റ്യൻ.  തമിഴിൽ 'കന' തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ  ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രോജക്ട് ഡിസൈൻ ബാദുഷ. ലൊക്കേഷന്‍- കണ്ണൂർ, കാസർഗോഡ്, വയനാട്.   താര നിർണയം പുരോഗമിക്കുന്നു.വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com