ADVERTISEMENT

ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരുക്ക്. ചതുര്‍മുഖമെന്ന ചിത്രത്തിന്റെ ആക്‌ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു താരത്തിന് പരുക്കേറ്റത്. ഷൂട്ടിങിനിടയില്‍ മഞ്ജു നിലത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ കാല്‍ ഉളുക്കിയതോടെ താരത്തിന് വിശ്രമം നല്‍കുകയായിരുന്നു. മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. 

 

കയറുപയോഗിച്ച് ചിത്രീകരിക്കുന്നൊരു രംഗമായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. മഞ്ജു വാര്യര്‍ ഇതാദ്യമായാണ് അത്തരത്തിലൊരു രംഗം ചെയ്യുന്നത്. ഡ്യൂപ്പിനെ വയ്ക്കാമെന്ന്  നിര്‍ദേശിച്ചുവെങ്കിലും ആ തീരുമാനത്തെ അവര്‍ എതിര്‍ക്കുകയായിരുന്നു. റിഹേഴ്‌സല്‍ സമയത്ത് താരം നന്നായി ചെയ്യുകയും ചെയ്തു. എന്നാല്‍ ചിത്രീകരണത്തിനിടയില്‍ കാലുളുക്കുകയായിരുന്നുവെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 

 

കാലിന് പരുക്കേറ്റതോടെ സൂര്യ ഫെസ്റ്റിവലിലെ നൃത്തത്തില്‍ നിന്നും മഞ്ജു പിന്‍വാങ്ങി. കാലിലെ വേദന കുറയുമെന്നായിരുന്നു താന്‍ കരുതിയതെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നുമുള്ള സന്ദേശമാണ് മഞ്ജു വാര്യര്‍ ബന്ധപ്പെട്ടവരെ അറിയിച്ചത്. പരുക്കിന് ശേഷവും താരം ചിത്രീകരണത്തില്‍ സജീവമാണ്.

 

സിനിമ ഒരു ഹൊറര്‍ ത്രില്ലറാണ്. സണ്ണി വെയ്‌നാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലി ചിത്രമായ കോഹിനൂറിന് തിരക്കഥയൊരുക്കിയത് ഇരുവരും ചേര്‍ന്നായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com