ADVERTISEMENT

അവ‍ഞ്ചേർസ് സിനിമയിലെ സൂപ്പർഹീറോ കഥാപാത്രം ബ്ലാക്ക് വിഡോയെ പ്രധാനകഥാപാത്രമാക്കി മാർവൽ ഒരുക്കുന്ന ‘ബ്ലാക്ക് വിഡോ’ പുതിയ ട്രെയിലർ എത്തി. കേറ്റ് ഷോർട്‌ലൻഡ് എന്ന വനിത സംവിധായകയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൈറ്റിൽ കഥാപാത്രമായി സ്കാർലറ്റ് ജൊഹാൻസൺ എത്തുന്നു. ഡേവിഡ് ഹാർബർ, ഫ്ലോറൻസ് പഗ്, റേച്ചൽ വെയ്സ് എന്നിവരാണ് മറ്റുതാരങ്ങൾ.

BLACK WIDOW Trailer #2 | NEW (2020) Scarlett Johansson Marvel Movie

 

അയൺ മാൻ 2 (2010) വിലാണ് ആദ്യമായി ബ്ലാക്ക് വിഡോ/ നടാഷ റോമനോഫ് എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അവഞ്ചേഴ്‌സ് (2012), ക്യാപ്റ്റൻ അമേരിക്ക: ദ് വിന്റർ സോൾജിയർ (2014, അവഞ്ചേഴ്‌സ്: ഏജ് ഓഫ് അൾട്രോൺ (2015), സിവിൽ വാർ, ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി നടിയും ഈ കഥാപാത്രവും മാറി. എന്നാൽ എൻഡ് ഗെയിമിലെ ഈ കഥാപാത്രത്തിന്റെ മരണം പ്രേക്ഷകരിൽ വലിയൊരു ആഘാതമായിരുന്നു. 

 

നടാഷ റോമനോഫിന്റെ പൂര്‍വകാലവും അവരുടെ കുടുംബവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രം തുടങ്ങുന്നത്. ചിത്രം അടുത്ത വർഷം മെയ് ഒന്നിന് റിലീസ് ചെയ്യും. ഇന്ത്യയിൽ ചിത്രം ഏപ്രിൽ 30ന് എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com