ADVERTISEMENT

മിഥുൻ മാനുവൽ തോമസിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്ന വിശേഷണത്തോടെയാണ് അഞ്ചാം പാതിരാ തിയറ്ററുകളിൽ നിറഞ്ഞോടുന്നത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ മറ്റൊരു വലിയ ഹിറ്റായും ചിത്രം മാറുന്നു. സിനിമയെയും സംവിധായകനെയും പ്രശംസിച്ചുള്ള കുറിപ്പുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ നിറയെ. 

 

ദേവ്‌രാജ് ദേവൻ: ഇതുവരെ ആവറേജ് ബിലോ ആവറേജ് പടങ്ങൾ ചെയ്തുപോന്നിരുന്ന ഒരു സംവിധായകൻ ഒറ്റ സിനിമയിൽ കൂട്ടം പിരിഞ്ഞ് വേറിട്ട് മാറിനടക്കുന്ന അപൂർവസുന്ദരമായ കാഴ്ച്ച കൂടെയാണ് “അഞ്ചാം പാതിരാ”

 

“മിഥുൻ മാനുവൽ തോമസ്” ഞാൻ അധികമൊന്നും കാണാത്ത , പ്രതീക്ഷിക്കാത്ത ആ പേരിനെകുറിച്ചുള്ള സകല ധാരണകളും പുള്ളി തന്നെ കീഴ്മേൽ മറിച്ചിട്ട് കളഞ്ഞ്..

 

(എന്റെ ഒരു സുഹൃത്ത് പറഞറിഞ്ഞതാണ്, “ പണ്ടുമുതലേ ത്രില്ലർ സിനിമകൾ ചെയ്യാനാണ് ആഗ്രഹം എന്ന് മറ്റു സിനിമകൾ ചെയ്ത് പോയതാണെന്ന്“ താങ്കൾ പറഞ്ഞതായി.. അങ്ങനെയെങ്കിൽ ത്രില്ലർ സിനിമകൾക്ക് ഏറെ ക്ഷാമം നിലനിൽക്കുന്ന മലയാളത്തിൽ ഇങ്ങള് ഒരൊന്നൊന്നര പൊളി പൊളിക്കും അതുറപ്പാണ് കട്ട വെയ്റ്റിങ്)

 

കഥ പറഞ്ഞു തുടങ്ങുന്നിടത്തുന്ന് തന്നെ പുതിയ നിങ്ങളെ എനിക്ക് ബോധിച്ച് അവിടുന്നങ്ങോട്ട് നിങ്ങളതിന്റെ ഗ്രാഫ് താഴാതെ രണ്ടര മണിക്കൂർ നിലനിർത്തിയതിന് പടം തീരുമ്പോ ഉയർന്ന കയ്യടികളുടെ കൂട്ടത്തിൽ ഉച്ചത്തിൽ തന്നെ ഞാനും കൂടെ കൂടിയിട്ടുണ്ട്.

 

സ്വന്തം എഴുത്തിൽ അത്രയേറെ കയ്യടക്കത്തോടെ മികച്ച മേയ്ക്കിങ് ക്വാളിറ്റിയിൽ ചെയ്തെടുത്ത “അഞ്ചാം പാതിരാ”യിൽ എടുത്തുപറയേണ്ട ആദ്യപേര് നിങ്ങളുടെ ആവുന്നതും അതുകൊണ്ടാണ്.

 

സിനിമയിലേക്ക് വരുമ്പോ ത്രില്ലർ സിനിമകളിൽമുൻപും കണ്ടുശീലിച്ച സ്ഥിരം ക്ളീഷേ ലൈനുകളിൽ കൂടിയൊക്കെത്തന്നെയാണ് അഞ്ചാം പാതിരായും പോകുന്നതെങ്കിലും മികച്ച കാസ്റ്റിങിലൂടെയും പ്രകടനങ്ങളിലൂടെയും പിൻബലത്തിൽ സിനിമ ഏറെ മുന്നിൽ നിൽക്കുന്നു.

 

പാരലൽ ആയി ഒരേസമയം രണ്ടും മൂന്നും കാര്യങ്ങൾ വരുന്നിടത്തുപോലും ഒട്ടും കൺഫയൂഷനടിപ്പിക്കാതെ പാളിപോവാതെ സിനിമയെ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്

 

ഉദ്ദേശിക്കുന്നതിനപ്പുറം ഔട്ട് തരാൻ കെൽപുള്ള ടീമിന്റെ തോളെ കയ്യിട്ടത് സിനിമയുടെ മൊത്തത്തിലുള്ള ലെവല്‍ തന്നെ മാറ്റുന്നു. അനാവശ്യമായൊരു സീൻപോലുമില്ലാത്ത സൈജു ശ്രീധറിന്റെ ഷാർപ്പ് ക്രിസ്റ്റൽ കട്ട്സ് സിനിമയെ അത്രയേറെ ത്രില്ലിങ്ങും എൻഗേജിങ്ങും ആക്കി നിലനിർത്തുന്നു. ക്ളീഷേകളില്ലാതെ കൊച്ചിയെ മനോഹരമായി ഷൈജു ഖാലിദിന്റെ കാമറചെയ്തുവച്ചിട്ടുണ്ട് പ്രത്യേകിച്ചും രാത്രി .

 

സിനിമ വലിയതോതിൽ കാഴ്ച്ചക്കാരന്റെ ലോജിക്കുകളുടെ കോളറിന് പിടിക്കാത്തതുകൊണ്ട് തന്നെ ഭയം ഉണ്ടാക്കാനായി കാമറകൊണ്ടുള്ള പ്രത്യേക ഗിമ്മിക്കുകളൊന്നുമില്ല. കണ്ണിങ് ആയ ബാക് ഗ്രൗണ്ട് സ്‌കോറിൽ സുഷിൻ ശ്യാം ആസ് യൂഷ്വൽ ഞെട്ടിക്കുന്നു. സീൻസ് പെട്ടന്ന് സിനിമയുടെ ടോട്ടൽ മൂഡിലോട്ട് ബ്രില്ലിയന്റലി കണക്ട് ചെയ്യിക്കപെടുന്നുണ്ട്. ചുമ്മാ ഒരു കറന്റ് പോകുന്നതൊക്കെ മരണം തൊട്ടുമുന്നിൽ വന്നുനിൽക്കുന്ന ജാതി അനുഭവമാക്കി മാറ്റുന്നുണ്ട് പുള്ളി. എന്ത് ക്രൂരനാണെടോ താൻ ??

 

കൊച്ചി നഗരത്തിൽ നടക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സീരിയൽ കൊലപാതകങ്ങളും അനുബന്ധ പൊലീസ് അന്വേഷണവും പ്രമേയമായ സിനിമയിൽ ക്രിമിനോളജിസ്റ് അൻവർ ആയി വേഷമിട്ട കുഞ്ചാക്കോ ബോബൻ മികച്ച പെർഫോമൻസ് കൊണ്ട് കൈയ്യടി നേടുമ്പോൾ സിറ്റി പൊലീസ് കാതറിൻ ആയി വരുന്ന ഉണ്ണിമായ പതിവ് മുഖങ്ങളിൽ നിന്ന് മാറിയുള്ള ഫ്രഷ്‌നസ്സ് തരുന്നു. ജാഫർ ഇടുക്കി ഞെട്ടിച്ചുകൊണ്ട് ഉള്ളിൽ തൊടുന്നു.

 

അഭിനയിച്ച ആരെയും മോശം പറയാനില്ല. ചുമ്മാ എന്തേലും കാണിച്ച് മനുഷ്യനെ പേടിപ്പിക്കുകയോ അവസാനത്തിൽ ബലൂണിലെ കാറ്റഴിച്ച് വിടുമ്പോളോലൊരു ക്ളൈമാക്സിൽ കൊണ്ട് ചെന്ന് നിർത്തുകയോ ചെയ്യുന്നില്ല അഞ്ചാം പാതിരാ.

 

അവസാനം വരെ “സീറ്റ് എഡ്ജ് എക്സ്‌പീരിയൻസ്” അതുറപ്പ് തരുന്നു. അതാണ് രാക്ഷസനും മെമ്മറീസുമൊക്കെ കണ്ടവരെ കൊണ്ട് ഈ സിനിമ മടികൂടാതെ കൈയ്യടിപ്പിക്കുന്നതും.

 

പേരുകളോടിഷ്ടം

 

മിഥുൻ മാനുവൽ തോമസ്

ഷൈജു ഖാലിദ്

സുഷീൻ ശ്യാം

സൈജു ശ്രീധർ

കുഞ്ചാക്കോ ബോബൻ

ജാഫർ ഇടുക്കി

ഉണ്ണിമായ

 

 

ജുവെൽ സ്റ്റീഫൻ:  മിഥുൻ മാനുവൽ തോമസ് !!

 

ഒരു മികച്ച സംവിധായകൻ ആണെന്നു പറയത്തക്ക ഒരു സൃഷ്ടിയും ഇദ്ദേഹത്തിൽ നിന്നു ഉണ്ടായിരുന്നില്ല. Underrated ആണെന്നു പറഞ്ഞു ചർച്ചക്കു വയ്ക്കാൻ ഉള്ള ഒന്നും തന്നെ കണ്ടിരുന്നുമില്ല. ചെയ്ത സിനിമകളിൽ അൽപ്പം എങ്കിലും ആശ്വാസം തന്നതു ആൻമരിയയും ആടും മാത്രം.

 

അലമാരയും, ആട് 2 വും ,അർജന്റീന ഫാൻസ് ഒക്കെ ചെയ്ത്‌ വെച്ച ഇങ്ങേർ തന്നെ ആണല്ലോ അഞ്ചാം പാതിര ചെയ്തതു എന്നു ഓർക്കുമ്പോൾ തന്നെ ഞെട്ടൽ ആണ്.

 

ഇഷ്ട്ടപ്പെട്ട ജോണറിൽ അറിഞ്ഞൊന്നു കൈ വെച്ചാൽ ഒരു സംവിധായകന്റെ ശരിക്കുമുള്ള റേഞ്ച് മനസിലാക്കാൻ പറ്റും എന്നു മനസിലായി. ( ഇദ്ദേഹത്തിന്റെ ഇഷ്ട്ടപ്പെട്ട ജോണർ ത്രില്ലർ ആണെന്നു എവിടെയോ കണ്ടു)

 

അതുകൊണ്ടു രണ്ടു മൂന്നു മോശം പടങ്ങൾ ചെയ്തു വച്ചത് കൊണ്ടു അടുത്ത പടവും അങ്ങനെ തന്നെ ആകും എന്നു മുൻവിധിയോടെ നോക്കി ആരെയും അണ്ടർഎസ്റ്റിമേറ്റ് ചെയ്യരുത് കേട്ടോ..

 

Anjam Paathira One Of The Finest Thriller Movie From Mollywood !!

 

Midhun Manuel, You can do wonders in Malayalam cinema.!!

 

കേറി വാ..കേറി വാ..

 

ഒമർ ജാസിം: വെളിച്ചം പോലും ഞെട്ടൽ ഉളവാക്കുന്ന ഗംഭീര തീയറ്റർ അനുഭവം. ഞെട്ടലിന്റെ ആസ്ഥി കൂട്ടുന്ന ബാക്ക് ഗ്രൗണ്ട് മ്യൂസിക്. കണ്ണിമ വെട്ടാതെ കണ്ടിരിക്കാവുന്ന സീറ്റ് എഡ്ജ് ത്രില്ലെർ. തമിഴിന് രാക്ഷസൻ ആണെങ്കിൽ മലയാളത്തിന് അഞ്ചാം പാതിരാ. മിഥുൻ മാനുവൽ തോമസ് കരിയർ ബെസ്റ്റ്. അവസാനം നിറഞ്ഞ കയ്യടികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com