ADVERTISEMENT

പഴയ തമിഴ് സൂപ്പർസ്റ്റാറിനെ അവതരിപ്പിക്കുമ്പോൾ അഭിനയം സൂപ്പറായിരിക്കണം; തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന നടനായിരിക്കണം: ‘തലൈവി’ ജയലളിതയുടെ ജീവിതകഥ പറയുന്ന സിനിമയിൽ എംജിആറാകാൻ ആരു വേണമെന്നതിന്റെ മാനദണ്ഡം ഇതായിരുന്നു. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന തലൈവി സിനിമയിലേക്ക് അവസാനം നറുക്കു വീണത് തെന്നിന്ത്യയുടെയും ബോളിവുഡിന്റെയും ഹൃദയം കവർന്നിട്ടുള്ള അരവിന്ദ് സ്വാമിക്ക്. ആ തീരുമാനം അക്ഷരംപ്രതി ശരിവയ്ക്കുന്ന പ്രകടനമാണ് ചിത്രത്തിൽ അരവിന്ദ് സ്വാമി കാഴ്ചവച്ചിരിക്കുന്നത്.

Arvind Swami As MGR First Look | Thalaivi Teaser | Kangana Ranaut & Arvind Swami

 

aravind-swamy-mgr-1

താരം എംജിആർ ആയി എത്തുന്ന തലൈവിയുടെ ടീസർ എത്തി. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് തലൈവി. കങ്കണ റനൗട്ടാണ് മുൻ താരറാണിയും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ ജെ. ജയലളിതയെ അവതരിപ്പിക്കുന്നത്. തമിഴ് രാഷ്ട്രീയത്തിലെ സൂപ്പർസ്റ്റാറാകും മുൻപു തെന്നിന്ത്യൻ സിനിമയിൽ ചക്രവർത്തിയായി വാണ എം.ജി. രാമചന്ദ്രനെന്ന എംജിആറും ജയലളിതയും ഒന്നിച്ചഭിനയിച്ചു സൂപ്പർഹിറ്റാക്കിയത് 28 ചിത്രങ്ങളാണ്. 

 

സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയജീവിതം പറയുന്ന സമയത്തിൽ പ്രോസ്‌തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം.

 

ജയലളിതയുടെ ജീവിതം പറയുന്ന വെബ്സീരിസ് ആയ ക്വീനിൽ മലയാളി താരം ഇന്ദ്രജിത്തും എംജിആർ ആയി വേഷമിട്ടിരുന്നു. രമ്യ കൃഷ്ണനാണ് ജയലളിതയായി എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com