ADVERTISEMENT

തമിഴ് സൂപ്പർസ്റ്റാർ എംജിആറായി അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയാണ് അരവിന്ദ് സ്വാമി നടത്തിയത്. കെട്ടിലും മട്ടിലും മുടിയിലുമൊക്കെ സൂക്ഷമമായ നിരീക്ഷണം നടത്തിയായിരുന്നു മേക്കപ്പ്. മറ്റാരുമല്ല നമ്മുടെ സ്വന്തം പട്ടണം റഷീദിന്റേതാണ് അരവിന്ദ് സ്വാമിയെ എംജിആർ ആക്കിയതിനു പിന്നിലെ കൈകൾ.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് തലൈവിയിലാണ് എംജിആറായി അരവിന്ദ് സ്വാമി എത്തുന്നത്.. കങ്കണ റനൗട്ടാണ് മുൻ താരറാണിയും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ ജെ. ജയലളിതയെ അവതരിപ്പിക്കുന്നത്. തമിഴ് രാഷ്ട്രീയത്തിലെ സൂപ്പർസ്റ്റാറാകും മുൻപു തെന്നിന്ത്യൻ സിനിമയിൽ ചക്രവർത്തിയായി വാണ എം.ജി. രാമചന്ദ്രനെന്ന എംജിആറും ജയലളിതയും ഒന്നിച്ചഭിനയിച്ചു സൂപ്പർഹിറ്റാക്കിയത് 28 ചിത്രങ്ങളാണ്.

aravind-swamy-mgr

സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയജീവിതം പറയുന്ന സമയത്തിൽ പ്രോസ്‌തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി.വി. പ്രകാശ് കുമാര്‍ സംഗീതം. 

മോൾഡിങ്ങുകളും മാസ്കുകളും മറ്റുമുപയോഗിച്ച് മുഖത്തിെൻറ രൂപം പൂർണമായി മാറ്റിയെടുക്കുന്ന മേയ്ക് അപ് രീതിയാണ് പ്രോസ്തെറ്റിക് മേയ്ക് അപ്. പ്ലാനറ്റ് ഒാഫ് എയ്പ്സ് എന്ന ചിത്രത്തിലൂടെ ജോൺ ചേംബേഴ്സ് അത്ഭുതങ്ങൾ തീർത്ത ഈ രീതിയിൽ ഇപ്പോൾ വി എഫ് എക്സ് സാങ്കേതികതയും ഉപയോഗിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com