കൈതി ഹിന്ദി റീമേക്കിൽ ഹൃതിക്ക് റോഷൻ?

kaithi-hrtihik
SHARE

തമിഴ് സിനിമയുടെ സ്ഥിരം കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി ഒരുക്കി തിയറ്ററുകളിലെത്തി വന്‍വിജയം കൊയ്ത ചിത്രമാണ് കൈതി. കാര്‍ത്തി നായകനായെത്തിയ ആക്‌ഷന്‍ ത്രില്ലര്‍ ഒരുക്കിയത് ലോകേഷ് കനകരാജ് ആണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനായി അണിയറക്കാർ ഹൃതിക്ക് റോഷനെ സമീപിച്ചതായാണ് പുതിയ വാർത്ത.

റിയലന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേര്‍ന്നാണ് കൈദിയുടെ ഹിന്ദി റീമേക്ക് നിർമിക്കുന്നത്. ബോളിവുഡ് റീമേക്ക് വരുന്നു എന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കിലും ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ലായിരുന്നു.  നേരത്തെ ചിത്രത്തിനായി ബോളിവുഡ് താരം അജയ് ദേവ്ഗണ്ണിനെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമ രണ്ട് മാസങ്ങൾക്കുള്ളിൽ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. 

ലോകേഷ് കനകരാജ് തന്നെയാകും ഹിന്ദിയിലും ചിത്രം ഒരുക്കുക. വിജയ്‌യുടെ മാസ്റ്റർ സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷമാകും കൈതി ഹിന്ദി റീമേക്ക് ആരംഭിക്കുക.

ഒറ്റ രാത്രി നടക്കുന്ന ഒരു കഥയെ അവലംബമാക്കി ഒരുക്കിയ ത്രില്ലറാണ് കൈതി. ചിത്രത്തില്‍ മലയാളി താരം നരേനും ഏറെ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹരീഷ് പേരടി, രമണ, ദീന ജോര്‍ജ്ജ്, മറിയം,ഹരീഷ് ഉത്തമന്‍, അംസദ്, അര്‍ജ്ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA