ADVERTISEMENT

മുണ്ടും കുർത്തയും അണിഞ്ഞ് നാടൻ ലുക്കിലുളള ചാക്കോച്ചന്റെ ചിത്രത്തിന് ജയസൂര്യ നൽകിയ കമന്റ് ആണ് സമൂഹമാധ്യമങ്ങളില്‍ ൈവറല്‍. ‘കുർത്താക്കോ ബോബൻ’–എന്നായിരുന്നു ജയസൂര്യ ചിത്രത്തിനു നൽകിയ കമന്റ്.

 

ഉടന്‍ തന്നെ ചാക്കോച്ചന്റെ മറുപടി എത്തി. ‘കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ആലോചിക്കുവാരുന്നു’–എന്നാണ് ചാക്കോച്ചൻ മറുപടിയായി കുറിച്ചത്. ആരാധകർ ഉൾപ്പടെ നിരവധി ആളുകൾ ജയസൂര്യയുടെ കമന്റിന് കൈയ്യടികൾ നൽകി. 

 

വനിത അവാര്‍ഡിൽ പങ്കെടുക്കാൻ എത്തിയപ്പോള്‍ പകർത്തിയ ചിത്രമാണ് ചാക്കോച്ചൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സോഷ്യലി റെസ്പോൺസിബിൾ എന്ന പുരസ്കാരമാണ് ചാക്കോച്ചനെ തേടിയെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com