ചീറിപ്പായുന്ന ഓട്ടോ, അതിനുള്ളിൽ നിലവിളിച്ച് നവ്യ നായർ; വിഡിയോ

navya-nair-auto
SHARE

ചീറിപ്പായുന്ന ഓട്ടോ, അതിനുള്ളിൽ നിലവിളിച്ച് നവ്യ നായർ...നവ്യ തന്നെയാണ് ഈ വിഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. പുതിയ ചിത്രമായ ഒരുത്തീയുടെ ചിത്രീകരണത്തിനിടെയാണ് ഈ സാഹസികചിത്രീകരണം നടന്നത്. 

സ്റ്റണ്ട് ആർടിസ്റ്റുകളായ ജോളി സെബാസ്റ്റ്യനും അമിത് ജോളിയുമാണ് ഒരുത്തീയുടെ സ്റ്റണ്ട് ഡയറക്ടേർസ്. ജോളിയാണ് ഓട്ടോ ഓടിക്കുന്നത്. വളരെ വേഗത്തിൽ പോകുന്ന ഓട്ടോ വെറും രണ്ട് കയറിൽ കറക്കി എടുക്കുന്ന രംഗമാണ് വിഡിയോയിൽ കാണാനാകുക.

ഓട്ടോയുടെ അകത്ത് യാത്രക്കാരിയായി നവ്യയെ കാണാം. ഇടയ്ക്ക് പേടി കൊണ്ട് നിലവിളിക്കുന്നുമുണ്ട്. 

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടു കൊണ്ട് നവ്യ നായര്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒരുത്തീ. വി.കെ. പ്രകാശ് ആണ് സംവിധാനം. താലിമാല പൊട്ടിച്ചോടുന്ന കള്ളനെ പിടിക്കാൻ സാധാരണക്കാരിയായ വീട്ടമ്മ നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രം പറയുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA