ADVERTISEMENT

ഭർത്താവ് കെവിന് നടി ഐമ നൽകി വാലന്റൈൻസ് ഡേ സർപ്രൈസ് വിഡിയോ ആരാധകരുടെ ഇടയിൽ തരംഗമാകുന്നു. കെവിന്റെ തന്നെ പഴയ ഷർട്ടും കണ്ണാടിയും ഒക്കെ പൊതിഞ്ഞു നൽകിയാണ് ഐമ വാലന്റൈൻസ് ഡേയ്ക്ക് സർപ്രൈസ് ഒരുക്കിയത്. എന്നാൽ ഭാര്യയെ ഞെട്ടിച്ച് െകവിൻ പ്രണയാർദ്രമായൊരു സമ്മാനം ഐമയ്ക്കായി ഒരുക്കിയിരുന്നു.

 

സമൂഹമാധ്യമത്തിലൂടെ ഐമ തന്നെയാണ് ഈ വിഡിയോ പ്രേക്ഷകർക്കായി പങ്കുവച്ചത്. 2018 ജനുവരി നാലിനായിരുന്നു കെവിനുമായുള്ള നടി ഐമയുടെ വിവാഹം. മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ബ്സ്റ്റേർസിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ ആണ് കെവിൻ. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഐമ സെബാസ്റ്റ്യന്‍ മലയാളികള്‍ക്ക് പ്രിയങ്കരിയാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com