പുതുമകൾ നിറഞ്ഞ മിനി മൂവി കിവുഡ; യുട്യൂബ് റിലീസിനൊരുങ്ങുന്നു

kivuda
SHARE

ബ്രിസ്ബൻ: ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇടം തേടുമെന്ന് നിരീക്ഷകർ കരുതുന്ന പരീക്ഷണ ചിത്രം 'കിവുഡ' ഫെബ്രുവരി 14ന് റിലീസ് ചെയ്യുന്നു. നവാഗതനായ ഡോ. വിജയ് മഹാദേവൻ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

30 ലക്ഷത്തിന് മുകളിൽ മുതൽ മുടക്കിൽ, വൺ ഡ്രോപ്പ് ക്രീയേഷൻസും ഓസ്‌ട്രേലിയൻ സ്കൂൾ ഓഫ് ഇന്ത്യൻ ആർട്സും ചേർന്ന് നിർമിച്ച മിനി മൂവി വൈകുന്നേരം 5 മണിക്ക് യുവതാരം ഉണ്ണി മുകുന്ദൻ ആണ് റിലീസ് ചെയുന്നത്. 

ഓസ്ട്രേലിയ, ദുബായ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മാത്യു ഡേവിസ് ആണ്. ജാസ്സി ഗിഫ്റ്റ്, നജീം അർഷാദ് തുടങ്ങിയവർ ആലാപനം നിർവഹിച്ച ഗാനങ്ങൽക്ക് മരിയ ജറാൾഡ് സംഗീതം നൽകി. 

കോളിളക്കം സൃഷ്‌ടിച്ച പെണ്കുട്ടികളുടെ തിരോധാനം ഇതിവൃത്തമാക്കി രചിച്ച കഥ, പകയും പ്രേതികാരവും നിറഞ്ഞ നാടകീയരംഗങ്ങളിലൂടെ മുന്നേറുമ്പോൾ പ്രേക്ഷകരിൽ ഉധ്വേഗം ജനിപ്പിക്കുന്നതാണ്. പ്രവീൺ പ്രഭാകറിന്റെ എഡിറ്റിംഗ്‌ മികവ് ഒരിക്കൽക്കൂടി തെളിയിക്കുന്നതാവും കിവുഡ. 

മികവ് തെളിയിച്ച ഡോക്ടർമാരും എഞ്ചിനീർമാരും മെഡിക്കൽ വിദ്യാർത്ഥികളും അടങ്ങുന്ന ഒരുപറ്റം നവാഗതർക്ക് പുറമെ ഒട്ടനവധി വിദേശികളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA