സസ്പെൻസ് ഒരുക്കി ‘ജുവൽ’; ചിത്രം കാണാം

jewel-short-film
SHARE

ലോകപ്രശസ്തമായ ഒരു സാഹിത്യസൃഷ്ടിയെ ആധാരമാക്കി ഒരുക്കിയ ‘ജുവൽ’ എന്ന ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്തു. പ്രേക്ഷകശ്രദ്ധ നേടിയ ’ക്യാപ്പൂച്ചിനോ’, ’ഇശൽ’ എന്നീ ഹ്രസ്വചിത്രങ്ങൾ സമ്മാനിച്ച നിതിൻ നന്ദകുമാറാണ് ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

തീവ്ര മുഹൂർത്തങ്ങളും ദൃശ്യസമ്പന്നതയുംകൊണ്ട് പ്രേക്ഷകധാരണകളെ വെല്ലുവിളിക്കുംവിധമാണ് നാൽപത് മിനിറ്റ് ദൈർഘ്യമുള്ള ’ജുവൽ’ ഒരുക്കിയിരിക്കുന്നത്. മുൻ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ക്രിയേറ്റീവ് ടീം തന്നെയാണ് ജുവലിന് പിന്നിലും. സിനിമാ അഭിനിവേശവുമായി എട്ടുവർഷം മുൻപ് ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിൽ നിന്നായി ഒരുമിച്ചതാണ് ഈ ക്രിയേറ്റീവ് ടീം.

ബ്ലാക്ക് ക്രിയേഷൻസിന്റെ ബാനറിൽ ഉണ്ണി ഉദയകുമാർ, മിഥുൻഹരി, നിതിൻ നന്ദകുമാർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മിനു ജേക്കബ് കേന്ദ്രകഥാപാത്രമായ ജുവൽ ആയി എത്തുന്നു. സരിൻ, ജേക്കബ് ചെത്തിമറ്റം, മഹേഷ് നായർ, നിമിഷ സണ്ണി, മനു മാധവൻകുട്ടി എന്നിവർ പ്രധാന മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിതിൻ നന്ദകുമാറിന്റെ രചനയിൽ സംഭാഷണം രചിച്ചിരിക്കുന്നത് ഉണ്ണി ഉദയകുമാറാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA