ബാറ്റ്മാന്റെ കുപ്പായമണിഞ്ഞ് റോബര്‍ട്ട് പാറ്റിൻസൺ; വിഡിയോ

robert-pattinson-batman
SHARE

പ്രേക്ഷകരുടെ പ്രിയ സൂപ്പർതാരം ബാറ്റ്മാന്റെ കുപ്പായമണിഞ്ഞ റോബർട്ട് പാറ്റിൻസണിന്റെ ചിത്രമാണ് ഓൺൈലനില്‍ തരംഗമാകുന്നത്. ജോർജ് ക്ലൂണി, ക്രിസ്റ്റ്യൻ ബെയ്ൽ, ബെൻ അഫ്ലെക്ക് തുടങ്ങിയ താരങ്ങൾക്കു ശേഷം ബാറ്റ്മാന്റെ കുപ്പായമണിയുന്ന നടനാണ് റോബർട്ട്.

സംവിധായകൻ മാട്ട് റീവ്സ് ആണ് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സിനിമയുടെ ക്യാമറ ടെസ്റ്റിനായുള്ള റോബർട്ടിന്റെ വിഡിയോ ഫൂട്ടേജും പുറത്തുവന്നിട്ടുണ്ട്. ദ് ബാറ്റ്മാൻ എന്നാണ് ചിത്രത്തിന്റെ പേര്.

ട്വിലൈറ്റിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് റോബർട്ട് പാറ്റിൻസൺ. ക്രിസ്റ്റഫർ നൊലാന്റെ ടെനെറ്റിലും പ്രധാനവേഷത്തിൽ റോബർട്ട് അഭിനയിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA