ഈ സൈക്കോ അതിഭീകരൻ; ഫോറെൻസിക് ട്രെയിലർ

forensic-trailer
SHARE

ടൊവീനോ തോമസിനെ നായകനാക്കി അഖിൽ പോൾ–അനസ് ഖാൻ എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഫോറെൻസിക്കിന്റെ ട്രെയിലർ എത്തി. സിനിമ സീരിയൽ കില്ലറുടെ കഥയാണ് പറയുന്നത്. ഫോറെൻസിക് ഉദ്യോഗസ്ഥനായി ടൊവീനോ എത്തുന്നു. സെവൻത് ഡേയ്ക്കു േശഷം അഖിൽ പോളും(തിരക്കഥ) ടൊവീനോയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മംമ്ത മോഹന്‍ദാസാണ് ചിത്രത്തിൽ നായികയാവുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന്‍റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടൊവീനോ തിരുവനന്തപുരത്ത്‌ പൊലീസ്‌ ആസ്ഥാനത്തുള്ള ഫോറൻസിക് ലാബും, രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോറൻസിക്ക്‌ റിസർച്ച്‌ സെന്‍ററും സന്ദര്‍ശിച്ചിരുന്നു.

മലയാളത്തിലാദ്യമായി ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് 'ഫോറെൻസിക്'.  അഖില്‍ ജോർജാണ് ഛായാഗ്രഹണം. ജെയ്ക്സ് ബിജോയ് സംഗീതം. ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. ജുവിസ്‌ പ്രൊഡക്‌ഷൻസിന്‍റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസും രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA