ബിജു മേനോനെ മലർത്തിയടിച്ച് പൃഥ്വിരാജ്; ക്ലൈമാക്സ് ഫൈറ്റ് മേക്കിങ് വിഡിയോ

prithviraj-biju-menon-fight
SHARE

ഇടിച്ചൊതുക്കിയും പരസ്പരം തല്ലിച്ചതച്ചും ചെളിയിൽ പുതഞ്ഞുള്ള നാടൻ പൂരത്തല്ല് കണ്ടിട്ടുണ്ടോ. അയ്യപ്പനും കോശിയും സിനിമയിൽ പൃഥ്വിരാജും ബിജു മേനോനും തമ്മിലുള്ള പൂരത്തല്ല് പ്രേക്ഷകർ നെഞ്ചിടിപ്പോടെയാണ് കണ്ടത്. രണ്ട് പേരും ഒപ്പത്തിനൊപ്പമായിരുന്നു നിന്നതും.

ഇപ്പോഴിതാ ആ ക്ലൈമാക്സ് ഫൈറ്റിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. അടിപിടിയിൽ ബിജുമേനോനെ ചെളിയിൽ തലകുത്തനെ മലർത്തിയടിക്കുന്ന പൃഥ്വിയാണ് വിഡിയോയിലെ ശ്രദ്ധാകേന്ദ്രം.

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് നിർമാണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA