പത്ത് വർഷം മുമ്പുള്ള വാലന്റൈൻസ് ഫോട്ടോയുമായി ടൊവീനോ

tovino-lydia
SHARE

ഫെബ്രുവരി 14ന് നിരവധി ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വാലന്റൈൻസ് ആശംസകളമായി എത്തിയത്. കൂട്ടത്തിൽ സിനിമാ താരങ്ങളും തങ്ങളുടെ പാതിക്ക് ആശംസകളുമായി എത്തി. എന്നാൽ നടൻ ടൊവിനോ തോമസ് ഭാര്യ ലിഡിയയ്ക്ക് വാലന്റൈൻസ് ദിനാശംസകൾ നൽകാൻ അൽപ്പം വൈകി. വൈകി എന്നു പറഞ്ഞാൽ രാത്രിയായി.

പത്ത് വർഷം മുൻപുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ടൊവിനോ ലിഡിയയ്ക്ക് പ്രണയദിനാശംസകൾ നേർന്നത്. ‘ഇച്ചിരി ലേറ്റ് ആയിപ്പോയി എന്നാലും പിടിച്ചോ ഒരു ആശംസ’, എന്ന അടിക്കുറിപ്പോടെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നെടുത്ത ചിത്രമാണ് ടൊവിനോ പങ്കുവച്ചത്. ടൊവിനോയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി നിരവധി താരങ്ങളും എത്തി.

പ്രണയത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചും മുൻപൊരിക്കൽ ടൊവിനോ തന്നെ മനസ് തുറന്നിട്ടുണ്ട്. പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ നിന്ന് തുടങ്ങിയ പ്രണയമാണ് ഇവിടെ വരെ എത്തിയതെന്ന് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. പ്രണയം ആരംഭിച്ചതും പിന്നീട് ലിഡിയയെ വിവാഹം ചെയ്തതും രസകരമായ കുറിപ്പിലൂടെയാണ് ടൊവിനോ പങ്കുവച്ചത്.

ആ കുറിപ്പ് ഇങ്ങനെ: 2004 ലാണ് കഥയുടെ തുടക്കം പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചർ വന്ന് അക്ഷരമാല കാണാതെ എഴുതാൻ പറയുന്നു, ‘പ്ലിങ് !! ക ഖ ഗ ഘ ങ വരെ ഓക്കെ പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് അക്ഷരങ്ങൾ മിസ്സിങ് . തൊട്ട് മുന്നിലിരിക്കുന്ന പെൺകൊച്ച് ശടപേട പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക ലിഡിയ . അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താൻ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടർന്നു.. മുട്ടി മുട്ടി ഒരു പരുവമായപ്പോൾ അവൾ ആ വാതിലങ്ങ് തുറന്നു; കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും. കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകൾ. സകല കാമുകന്മാരെ പോലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്പാക്കി കൊടുത്താലേ സമാധാനമാകൂ. പ്രണയം വീട്ടിലെറിഞ്ഞു 2014 ഒക്ടോബർ 25 നു ഞാനവളെ മിന്നു കെട്ടി; എന്നാലും ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉർവശി ചേച്ചിയുടെ കഥാപാത്രമാകാൻ അവൾ നോക്കീട്ടില്ല. ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നു. ഞങ്ങൾക്ക് ഒരു മകളുണ്ടായി ഇസ എന്നാണ് പേരിട്ടിരിക്കുന്നത്.

2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്.

View this post on Instagram

#happyvalentinesday #myloves ❤️

A post shared by Soubin Shahir (@soubinshahir) on

View this post on Instagram

❤🌹❤

A post shared by Vidya Vinu Mohan (@vidyavinumohan) on

ടൊവീനോയെ കൂടാതെ ഭാവന, സൗബിൻ ഷാഹിർ, വിനു മോഹൻ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി താരങ്ങൾ വാലന്റൈൻസ് ആശംസകളുമായി എത്തിയിരുന്നു.

ഭാര്യ നല്‍കിയ ഏറ്റവും മനോഹരമായ വാലന്റൈന്‍ ദിന സമ്മാനത്തെ എടുത്തോമനിക്കുന്ന കുഞ്ചാക്കോ ബോബനും തന്റെ തോളത്ത് സുഖനിദ്രയിലാണ്ട് കിടക്കുന്ന പൂര്‍ണിമയുടെ ചിത്രം പങ്കുവെച്ച് ഇന്ദ്രജിത്തും ഭാര്യയെയും മകളെയും ചേര്‍ത്തുപിടിച്ച് സൗബിന്‍ ഷാഹിറും പ്രണയദിനം ആശംസിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA