പ്രണവ് മോഹൻലാൽ–കല്യാണി–വിനീത് ശ്രീനിവാസൻ; ‘ഹൃദയം’ തുടങ്ങി

hridayam-movie-pranav
SHARE

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഹൃദയം’ കൊല്ലങ്കോട് ആരംഭിച്ചു. അജു വർഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍.

മേരിലാന്റ് സിനിമാസ് ആൻഡ് ബിഗ് ബാങ് എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വഹിക്കുന്നു. സംഗീതം: ഹിഷാം അബ്ദുള്‍ വഹാബ്, എഡിറ്റര്‍: രഞ്ജന്‍ എബ്രാഹം, കോ പ്രൊഡ്യുസര്‍: നോബിള്‍ ബാബു തോമസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA