ADVERTISEMENT

ബോക്സ്ഓഫിസിൽ തിളങ്ങി അനൂപ് സത്യൻ ചിത്രം ‘വരനെ ആവശ്യമുണ്ട്’. ചിത്രം പുറത്തിറങ്ങി രണ്ട് ആഴ്ചകൾ പിന്നിടുമ്പോൾ വാരിക്കൂട്ടിയത് 25 കോടി രൂപയാണ്. സിനിമയുെട ആഗോളകലക്‌ഷനാണിത്. ദുൽഖറിന്റെ പ്രൊഡക്‌ഷന്‍ കമ്പനിയായ വേ ഫെറർ ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചത്.

 

ദുൽഖർ സൽമാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിര്‍മിച്ച ചിത്രം ഫെബ്രുവരി ഏഴിനാണ് പ്രദർശനത്തിനെത്തിയത്. സംവിധായകൻ പ്രിയദര്‍ശന്‍റെയും നടി ലിസിയുടെയും മകൾ കല്യാണി പ്രിയദര്‍ശൻ നായികയായി എത്തിയ ചിത്രത്തിൽ ശോഭന, സുരേഷ് ഗോപി, ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്‍റണി എന്നിവരുംപ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ദുൽഖർ സൽമാനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു.

 

ദുൽഖർ നിർമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. മണിയറയിലെ അശോകൻ, കുറുപ്പ് എന്നിവയാണ് ദുൽഖർ നിർമിക്കുന്ന മറ്റ് ചിത്രങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com