കണ്ണമ്മ കലക്കി: ഗൗരി നന്ദ അഭിമുഖം

gouri-nandha
SHARE

അയ്യപ്പനും കോശിയും എന്ന സിനിമ അതികായന്മാരുടെ കഥ മാത്രമല്ല, അവകാശബോധമുള്ള ഒരു പെണ്ണിന്റെ കഥ കൂടിയാണ്. അതാണ് കണ്ണമ്മ. തീച്ചൂളയിൽ വാർത്തെടുത്ത ആദിവാസി പെണ്ണാണ് അവർ. കൈക്കുഞ്ഞിനെ മാറോടുചേർത്തു പിടിക്കുമ്പോഴും വെല്ലുവിളികളെ ധൈര്യത്തോടെ നേരിടുന്ന കഥാപാത്രം. പകടിയാട്ടം എന്ന തമിഴ് സിനിമയിലെ അഭിനയ മികവാണു ഗൗരി നന്ദയെ കണ്ണമ്മ എന്ന കഥാപാത്രത്തിലേക്കെത്തിച്ചത്. 

ഉറച്ച മനസ്സ്

സിനിമ കണ്ടിറങ്ങുന്ന പ്രേഷകന്റെയുള്ളിൽ ഉറച്ച മനസ്സുള്ള ഒരു പെണ്ണിന്റെ ചിത്രമായാണു കണ്ണമ്മ നിറഞ്ഞുനിൽക്കുക. കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി മേയ്ക്കപ് ഉപേക്ഷിക്കുകയല്ല, ധാരാളം ചെയ്യുകയാണ് ചെയ്തത്. സിനിമയ്ക്കുവേണ്ടി തടിയും കുറച്ചു.

കണ്ണമ്മയിലേക്ക്

യഥാർഥത്തിലുള്ള കണ്ണമ്മമാരെ ഞാൻ കണ്ടിട്ടില്ലെങ്കിലും ഷൂട്ടിങ്ങിന്റെ സമയത്ത് ആദിവാസി സ്ത്രീകളെ കണ്ടിരുന്നു. കഥാപാത്രത്തിനു വേണ്ടിയായിരുന്നില്ല അത്. യാദൃശ്ചികമായി കണ്ടതാണ്. കഥാപാത്രം എങ്ങനെ പെരുമാറണമെന്നാണോ സംവിധായകൻ പറഞ്ഞത് അതു മാത്രമേ ഞാൻ ചെയ്തുള്ളൂ. 

പ‍‍ൃഥ്വിരാജും ബിജുമേനോനും

കണ്ണമ്മയെ ചെയ്യാൻ തീരുമാനിച്ചപ്പോൾ നടന്മാർ എന്നതിൽ നിന്നു മാറി അയ്യപ്പനും കോശിയും എന്ന രണ്ടു കഥാപാത്രങ്ങളായി മാത്രം അവരെ കാണാൻ ശ്രമിച്ചു. അവരും എന്നോട് അതു തന്നെയാണ് പറഞ്ഞത്. 

എല്ലാ ഭാഷയും ഒരുപോലെ

തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്. എല്ലാ ഭാഷയും ഒരുപോലെയാണ്. പ്രത്യേകിച്ച് ഒരു മാറ്റവും എനിക്കു തോന്നിയിട്ടില്ല. ഭാഷ മാറുന്നെന്നേയുള്ളു. സിനിമയുടെ അടിസ്ഥാന സ്വഭാവത്തിനു വലിയ മാറ്റമൊന്നുമില്ല.

ശരിക്കും അത്ര ബോൾഡല്ല

കണ്ണമ്മയുടെ അത്ര ബോൾഡൊന്നുമല്ല ഞാൻ. അവരെപ്പോലെ പെട്ടെന്നു തന്നെ കാര്യങ്ങളോടു പ്രതികരിക്കണമെന്നുമില്ല. പക്ഷേ, അത്യാവശ്യ സന്ദർഭങ്ങളിൽ ബോൾഡായ സ്വഭാവം തന്നെയാണ് എന്റേത്. എറണാകുളം സ്വദേശിയാണു ഗൗരി നന്ദ. എറണാകുളം തിരുവാങ്കുളം ശ്രുതിനിവാസിൽ പരേതനായ പ്രഭാകര പണിക്കരുടെയും സതിയുടെയും മകളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA