കുടുംബത്തോടൊപ്പം ഫോട്ടോഷൂട്ടുമായി ഭഗത് മാനുവൽ; ചിത്രങ്ങൾ

യുവനടൻ ഭഗത് മാനുവലിന്റെ ഫാമിലി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഭാര്യ ഷെലിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങൾ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ക്ലിക്ക് ചെയ്യാം, ആഴത്തിലുള്ള തുടർവായനയ്ക്ക്..

വാർത്തകളുടെ, വിശകലനങ്ങളുടെ വിശാലലോകം: മനോരമ ഓൺലൈൻ പ്രീമിയം

Login

യുവനടൻ ഭഗത് മാനുവലിന്റെ ഫാമിലി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഭാര്യ ഷെലിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങൾ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഭഗത് മാനുവലും കോഴിക്കോട് സ്വദേശിനി ഷെലിൻ ചെറിയാനും വിവാഹിതരാകുന്നത്. 

ഇരുവരുടെയും മുൻ വിവാഹത്തിൽ ഓരോ ആൺമക്കളുണ്ട്. രണ്ടുപേരും ഇവർക്കൊപ്പമുണ്ട്. 

സ്റ്റീവ്, ജോക്കുട്ടൻ എന്നാണ് മക്കളുടെ പേര്. ഭഗതിന്റെയും ഷെലിന്റെയും വിവാഹവേദിയിൽ സ്റ്റീവും ജോക്കുട്ടനും ചേർന്നാണ് നവ ദമ്പതികളെ മാല നൽകി സ്വീകരിച്ചത്.

തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടിയാണ് ഭഗത് മാനുവൽ അഭിനയിച്ച് ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം. 

ആട് 3 ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് ഭഗത്തിന്റേതായി വരാനിരിക്കുന്നത്.