ADVERTISEMENT

ഹോളിവുഡ് സൂപ്പർതാരം ലിയനാർഡോ ഡി കാപ്രിയോയും കാമുകി കമില മൊറോണും സെൽഫ് ക്വാറന്റീനിൽ. അമേരിക്കയിലുള്ള ലിയോയുടെ വീട്ടിലാണ് ഐസലേഷനിൽ കഴിയുന്നത്.

 

സ്വകര്യത നിലനിർത്തി മറ്റ് ഹോളിവുഡ് ജോടികളെപ്പോലെ സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രസിദ്ധീകരിക്കാന്‍ ഇരുവര്‍ക്കും താല്‍പര്യമില്ലെന്ന് യുഎസ് വീക്കിലി റിപ്പോർട്ട് ചെയ്യുന്നു. ഗോസിപ്പ് കോളങ്ങളിൽ ഇവരുടെ പേര് സജീവമായിരുന്നെങ്കിലും പ്രണയം തുറന്ന് സമ്മതിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. കാമുകിക്കൊപ്പമുള്ള നടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ഹോളിവുഡ് കോളങ്ങളിലും വൈറലാണ്.

 

അതേസമയം അമേരിക്കയിലെ സാഹചര്യം അതികഠിനമാകുകയാണ്. കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് യുഎസ് സര്‍ക്കാര്‍ തയ്യാറാകുന്നുവെന്നാണ് റിപ്പോർട്ട്.

 

ടോം ഹാങ്ക്സ് , ഭാര്യ റീത്ത, നടി വോള്‍ഗ, ഗെയിം ഓഫ് ഓഫ് ത്രോൺസ് താരം ഹിവ്ജു, ഇദ്രിസ് എൽബ, നടി ഇന്ദിര വർമ, ഹോളിവുഡിലെ വിവാദ നിർമാതാവ് ഹാർവി വെയിന്‍സ്റ്റെൻ എന്നിവർക്ക് കൊറോണ സ്ഥീരികരിച്ചിട്ടുണ്ട്. ഇതിൽ നടൻ ടോം ഹാങ്ക്സും ഭാര്യ റീത്തയും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയാണ്. ചികിത്സയിലായിരുന്ന ഇരുവരും ഹോസ്പിറ്റൽ വിട്ടിട്ടുണ്ട്. വീട്ടിലെത്തിയാലും സ്വയം ഐസലേഷനിലായിരിക്കുമെനന് ഇവർ വെളിപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com