ADVERTISEMENT

കോവിഡ് 19 ഭീതിയിൽ ലോക്ക്ഡൗണിൽ കഴിയുന്ന നടൻ സിജു വിൽസന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ആരാധകരുടെ ഇടയിൽ ചർച്ച. പ്രത്യേകിച്ചും നടിമാർക്ക് ഇടയിൽ. ഭാര്യ ശ്രുതി വിജയന് പുരികം ത്രെഡ് ചെയ്ത് കൊടുക്കുന്ന ചിത്രമാണ് സിജു പേജിലൂടെ പങ്കുവച്ചത്. 

 

‘വീട്ടിലിരിക്കുമ്പോൾ പുതിയ കഴിവുകൾ പരിശീലിക്കുന്നു. സഹായിക്കാൻ പ്രിയതമ ശ്രുതിയും.’–ത്രെഡ് ചെയ്യുന്ന ചിത്രത്തിന് സിജു നൽകിയ അടിക്കുറിപ്പ് ആണിത്. 

 

അനുപമ പരമേശ്വരൻ, ചാന്ദ്നി ശ്രീധരൻ, സഞ്ജു ശിവറാം തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന് കമന്റുകളുമായി എത്തി. ‘കർഷകനല്ലേ ... കള പറിക്കാൻ ഇറങ്ങിയതാ’ എന്നായിരുന്നു സഞ്ജുവിന്റെ കമന്റ്.

 

ഒരു പരസഹായം മാത്രം, നിനക്കും ആവശ്യം വരുമെന്നും സഞ്ജുവിനു മറുപടിയായി സിജു കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com