ADVERTISEMENT

നടി അനാർക്കലി മരിക്കാർ സമൂഹമാധ്യമത്തിൽ പങ്കു വച്ച പുതിയ ചിത്രത്തിനു താഴെ ആരാധകൻ കുറിച്ച രസകരമായ കമന്റ് വൈറലാകുന്നു. വെള്ള നിറത്തിലുള്ള ടോപ്പ് ധരിച്ച് താരം പങ്കു വച്ച ചിത്രത്തിനു താഴെയുള്ള കമന്റും മറുപടികളും രസകരമാണ്. 

 

‘ഇതെന്താ മാസ്ക് എടുത്ത് ഡ്രസ് ആയി തയിച്ചോ’ എന്നാണ് ആരാധകന്റെ ചോദ്യം. ഇൗ കമന്റിന് നിരവധി ലൈക്കുകളും മറുപടികളുമാണ് അനുനിമിഷം വരുന്നത്. എന്നാൽ അനാർക്കലി ഇതിനു മറുപടി കൊടുത്തിട്ടില്ല. ഇതു കൂടാതെ രസകരമായ മറ്റു നിരവധി കമന്റുകളും ചിത്രത്തിനു താഴെ വരുന്നുണ്ട്. 

 

ആനന്ദം എന്ന സിനിമയിലൂടെയാണ് അനാർക്കലി ആദ്യമായി സിനിമയിലെത്തുന്നത്. പിന്നീട് വിമാനം, മന്ദാരം എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമായ ഉയരെയിലെ അനാർക്കലിയുടെ വേഷവും ശ്രദ്ധേയമായിരുന്നു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com