ADVERTISEMENT

കാളിദാസ് ജയറാമിന്റെ ഫിറ്റ്നസ്‍ ചാലഞ്ച് വെല്ലുവിളി ഏറ്റെടുത്ത് ടൊവീനോയും ഉണ്ണി മുകുന്ദനും. കോവിഡ് 19–നെ തുടർന്ന് മലയാള സിനിമ മുഴുവനായി ഒരു നീണ്ട ഇടവേളയിലേക്ക് പോയ അവസരത്തിൽ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നൊരു ചിത്രം കാളിദാസ് പങ്കുവച്ചിരുന്നു.

 

ഇതേ ചിത്രം പങ്കുവച്ച് താരം തന്റെ സഹപ്രവർത്തകരായ ടൊവീനോെയയും ഉണ്ണി മുകുന്ദനെയും വെല്ലുവിളിക്കുകയുണ്ടായി. എല്ലാ ദിവസം വീട്ടിൽ കൃത്യമായി വ്യായാമം ചെയ്യുന്ന ടൊവീനോ, ചാലഞ്ച് അന്നു തന്നെ ഏറ്റെടുത്തു. 

 

വർക്കൗട്ട് ചെയ്തു കഴിഞ്ഞു നിൽക്കുന്ന ‘മസില്‍മാന്‍’ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. എന്നാൽ ഉണ്ണി മുകുന്ദനാകട്ടെ കാളിദാസനെ തിരിച്ചു വെല്ലുവിളിക്കുകയായിരുന്നു. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കരിന് വേണ്ടി ഭാരം കുറച്ച ചിത്രവും മറ്റൊരു സിനിമയ്ക്ക് ഭാരം കൂട്ടിയ ചിത്രവും പങ്കുവച്ചായിരുന്നു ഉണ്ണിയുടെ വെല്ലുവിളി. ഈ സൈസിലേയ്ക്ക് എത്താൻ ശ്രമിക്കൂ കാളി എന്നായിരുന്നു ചിത്രത്തിനൊപ്പം ഉണ്ണിയുടെ കമന്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com