ADVERTISEMENT

സ്വന്തം മകൾക്കു നേരെ ഉണ്ടായ സൈബർ ആക്രമണത്തിൽ മറുപടിയുമായി നടി ആര്യ. റിയാലിറ്റി ഷോയിൽ മകളുടെ പേര് പറഞ്ഞ് തസ്യം ചെയ്ത നീ, ആ കൊച്ചിന് കൊറോണ വന്നോ എന്ന് നോക്കൂ എന്നായിരുന്നു വിമർശകന്റെ കമന്റ്.

‘കൊറോണ വെറും ഒരു തമാശയല്ല. ജീവന് തന്നെ ഭീഷണിയായ വൈറസിൽ നിന്നും മകളെ രക്ഷിക്കാനുളള ത്രാണി തനിക്കുണ്ടെന്നും എന്നാൽ തന്നെപ്പോലെയുള്ള വൈറസുകളെ എങ്ങനെ നേരിടണമെന്ന് അറിയില്ലെന്നും ആര്യ മറുപടിയായി കുറിച്ചു. ആര്യയെ പിന്തുണച്ച് നിരവധി ആളുകളാണ് രംഗത്തുവന്നത്. റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന്റെ പേരിൽ നടിക്കെതിരെ ശക്തമായ സൈബർ ആക്രമണം ഉണ്ടായിരുന്നു.

മകള്‍ റോയയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് തങ്ങൾ സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു. നിങ്ങൾക്ക് എന്നെ എന്തെങ്കിലും മോശമായി പറയണം എന്നുണ്ടെങ്കിൽ കമന്റുകളിൽ കൂടെയല്ല, ദയവ് ചെയ്തു ഇൻബോക്സിൽ പറയാമെന്നും ആര്യ വ്യക്തമാക്കിയിരുന്നു. താരത്തിനെ അനുകൂലിച്ചു നിരവധി ആളുകൾ എത്തിയെങ്കിലും ആര്യയ്ക്കു വിഷമം ഉണ്ടാകുന്ന രീതിയിലാണ് റോബിൻ എന്ന വ്യക്തി വന്നത് എന്നാൽ ഇയാൾക്കു ശക്തമായ ഭാഷയിൽ തന്നെയാണ് ആര്യ മറുപടി നൽകിയത്.

‘ഈ കൊച്ചിനെ പിടിച്ചല്ലേ നീ സത്യം ചെയ്തതത് ആ കൊച്ചിന് കൊറോണ വന്നോ എന്ന് നോക്ക്, ചിലപ്പോ വന്നു കാണും.’ എന്നായിരുന്നു വിമർശന്റെ കമന്റ്.

ഇതിന് ആര്യ നൽകിയ മറുപടി ഇങ്ങനെ: ഇപ്പോൾ ബിഗ് ബോസിനെക്കുറിച്ചോ, എന്നെ വെറുക്കുന്നവരെക്കുറിച്ചോ, സ്വയം ആർമി അംഗങ്ങൾ എന്ന് അവകാശപെടുന്നവരെകുറിച്ചോ, എനിക്കൊന്നും പറയാൻ ആഗ്രഹമില്ല. നമ്മൾ ഇപ്പോൾ ഇതിനേക്കാളൊക്കെ ഭീകരവും, ഭയപെടുത്തുന്നതുമായ കോവിഡ് 19 എന്ന മാരകവിപത്തിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. വീടിനകത്തോ, പുറത്തോ അല്ല എന്റെ ക്ഷമ ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെട്ടത്. എന്റെ കുട്ടിയുടെ ചിത്രത്തിന് കീഴിൽ, ഈ വൃത്തികെട്ട മനസ്സോടുകൂടിയ മനുഷ്യൻ ചെയ്ത കമന്റിനെ കുറിച്ച് പോസ്റ്റ് ചെയ്യാതെ വയ്യ. ഇത് ഒരു വിഭാഗം ആളുകളുടെ മനോ വൈകൃതത്തെ ആണ് കാണിക്കുന്നത്.’

arya-actress

‘എന്റെ കുഞ്ഞു വെറും എട്ടു വയസ്സുള്ള ഒരുകുട്ടിയാണ്. ആ കുഞ്ഞിന് കൊറോണ ബാധ ഏൽക്കും എന്നതിനെ പറ്റിയാണ് നിങ്ങൾ സംസാരിക്കുന്നത്. കൂടുതൽ ഒന്നും പറയാനില്ല. കൊറോണ വെറും ഒരു തമാശയല്ല. അത് ജീവന് തന്നെ ഭീഷണിയാണ്. ഇത്തരത്തിലുള്ള, വൈറസുകളിൽ നിന്ന് എന്റെ മകളെ രക്ഷിക്കാനുള്ള ത്രാണി എനിക്കുന്നുണ്ട് . പക്ഷേ നിങ്ങളെ പോലെയുള്ള വൈറസുകളെ എങ്ങനെ നേരിടണം എന്ന് എനിക്കറിയില്ല. റോബിൻ, നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും വേണ്ടിപ്രാർത്ഥിക്കുന്നു. സുരക്ഷിതരായി ഇരിക്കുക.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com