ADVERTISEMENT

കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപായി തന്റെ നാടായ കൽപറ്റയിലേക്ക് അനു സിത്താര വണ്ടി കയറിയിരുന്നു. രാജ്യം വലിയൊരു പ്രതിസന്ധിയെ നേരിടുന്ന ഈ സാഹചര്യത്തിൽ  ഓരോ വ്യക്തിയും വീട്ടിലിരുന്ന് മാതൃകയാക്കണം എന്ന് അനു സിത്താര പറയുന്നു. 

 

കോവിഡ്19 ജാഗ്രത അനിവാര്യം 

anu-sithara-dance

 

എനിക്ക് കൊറോണയൊന്നും വരില്ല എന്ന അമിതമായ ആത്മവിശ്വാസം ഉപേക്ഷിക്കുകയാണ് ഈ ഘട്ടത്തിൽ ചെയ്യേണ്ടത്. ഇത് ഒരു വ്യക്തിയുടെ മാത്രം ജീവനെ ബാധിക്കുന്ന കാര്യമല്ല. അതിനാൽ സാമൂഹികമായ ഒരു ഉത്തരവാദിത്വം കാണിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തണം. വീട്ടിൽ അടങ്ങി ഇരിക്കുക എന്നതാണ് ഈ അവസരത്തിൽ ഏറ്റവും അനിവാര്യമായ കാര്യം. അതിനോട് പരമാവധി സഹകരിക്കുക. 

 

ലോക്ഡൗണിന് മുൻപേ നാട്ടിലേക്ക് 

anu-sithara-dance-video

 

ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനും ഏതാനും ദിവസങ്ങൾക്ക് മുൻപേ ഞാൻ നാട്ടിലെത്തി. കൊറോണ വ്യാപനം വന്നതോടെ സിനിമയുടെ ഷൂട്ടിങ് നിർത്തി വച്ചു. എങ്കിൽ പിന്നെ കൊച്ചിയിൽ നിൽക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് സ്വന്തം നാടായ കൽപ്പറ്റയിൽ വരുന്നതാണെന്ന് എനിക്ക് തോന്നി. എന്റെ വീടും ഭർത്താവ് വിഷ്ണുവിന്റെ വീടും എല്ലാം അടുത്തടുത്താണ്. ഇനി ഒറ്റപ്പെട്ടു നിൽക്കേണ്ടി വന്നാൽ പോലും സ്വന്തം നാടാണ്, എല്ലാവരും അടുത്തുണ്ട് എന്ന ആശ്വാസമുണ്ട്. 

 

കൽപറ്റ  ഉറങ്ങി... മാതൃകയായി 

 

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നതിൽ എന്റെ നാടായ കൽപറ്റ ഒരു മാതൃക തന്നെയാണ്. സാധാരണയായി വിഷു ആഘോഷം, പർച്ചേസ് എന്നിവയെല്ലാം മാർച്ച് പകുതിയാകുമ്പോഴേ തുടങ്ങുന്നതാണ് ഇവിടെ. എന്നാൽ ഇക്കുറി അത്തരം ആഘോഷത്തിന്റെ ബഹളങ്ങൾ ഒന്നും തന്നെയില്ല. കടകൾ എല്ലാം തന്നെ ലോക്ഡൗണിന് മുൻപേ തന്നെ അടച്ച മട്ടിലായിരുന്നു. ഏതാനും കടകൾ തുറന്നു പ്രവർത്തിക്കുന്നതായി കണ്ടെങ്കിലും അതിലൊന്നും സാധാരണ കാണുന്ന തിരക്കില്ല. ഇവിടെയുള്ളവർ കാര്യങ്ങൾ ഗൗരവത്തോടെ മനസിലാക്കി പ്രവർത്തിക്കുന്നുണ്ട് എന്നാണ് എനിക്ക് മനസിലാകുന്നത്.

 

കാര്യങ്ങളെ  പോസിറ്റിവ് ആയി കാണാം 

 

ജീവിതത്തിൽ നാമിത് വരെ നേരിടാത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്ന് കരുതി മനസ് മടിക്കേണ്ട കാര്യമില്ല. തിരിച്ചു വരും എന്ന ആത്മവിശ്വാസത്തോടെ വേണം കാര്യങ്ങൾ ചെയ്യാൻ. എപ്പോഴും പോസിറ്റിവ് ആയിരിക്കുക. ദുർഘടമായ പല ഘട്ടങ്ങളും തരണം ചെയ്തവരാണ് നമ്മൾ. അതിനാൽ ഈ അവസ്ഥയും മറികടക്കാൻ നമുക്കാകും എന്ന് സ്വയം വിശ്വസിക്കുക. സർക്കാർ പറയുന്നത് അനുസരിക്കുക, മുന്നോട്ട് പോകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com